ഇരട്ട കണ്‍മണികളോ...? എങ്കില്‍ ഇത് കൂടി അറിഞ്ഞിരിക്കണം

By Anju N P.12 Nov, 2017

imran-azhar

 

 

അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ മനസ്സിലാക്കാനും ഇരട്ടക്കുട്ടികള്‍ അനുഭവിക്കുന്ന സങ്കീര്‍ണതയെ ഇല്ലാതാക്കാനും സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ എന്തൊക്കെ പ്രത്യേകതകളാണ് ഉള്ളത് എന്ന് നോക്കാം. ഇത് ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

രൂപത്തില്‍ ഒരുപോലെ
എല്ലാ ഇരട്ടകളും രൂപത്തില്‍ ഒരു പോലെ ആയിരിക്കുമോ? സാധാരണ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ല. സാഹോദര്യം, തുല്യത എന്നിവ ഇരട്ടകള്‍ എങ്ങനെ രൂപപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്, അല്ലാതെ എങ്ങനെ കാഴ്ചയിലിരിക്കുന്നു എന്നതല്ല. ഒരേ പോലിരിക്കുന്നവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരാകും. ഇവര്‍ ഒരേ സിക്താണ്ഡത്തില്‍ നിന്ന് രൂപപ്പെടുന്നവരാണ്.

 

ഇരട്ടകള്‍ ഉണ്ടാവുന്നത്
ഇവര്‍ ഒന്നുകില്‍ ആണോ(എക്സ്.വൈ),അല്ലെങ്കില്‍ പെണ്ണോ(എക്സ്.എക്സ്) ആയിരിക്കും. അതായത് പെണ്ണും ആണും ആയി വരില്ല. എന്നാല്‍ സഹോദര ഇരട്ടകള്‍ വ്യത്യസ്ഥ ബീജങ്ങളിലെ വ്യത്യസ്ത സിക്താണ്ഡങ്ങളില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരോ, വ്യത്യസ്ഥരോ ആകാം.

 

ഒരുമിച്ചെങ്കിലും
ഇരട്ടകള്‍ ഒരുമിച്ച് ജന്മം കൊള്ളുന്ന സന്താനങ്ങളാണ്. എന്നാല്‍ ഇത് ഒരേ ദിവസം ആകണമെന്നില്ല. ഏതാനും മിനുട്ടിന്റെ ഇടവേളകളിലും അവര്‍ ജനിക്കാം. അതുകൊണ്ട് തന്നെ മിനിട്ടുകളുടെ വ്യത്യാസം പോലും ചേച്ചിലും അനിയനും അനിയത്തിയും ആകാനുള്ള സാധ്യത ഉണ്ടാക്കുന്നു.

 

ഹൈപ്പര്‍ ഓവുലേഷന്‍
ഹൈപ്പര്‍ ഓവുലേഷന്‍ ജീന്‍ ഉള്ള സ്ത്രീകളില്‍ ഇരട്ടകള്‍ ജനിക്കുന്നതിന് പിന്നില്‍ ജനിതക ഘടകങ്ങളുണ്ടാകും. ഇവര്‍ക്കുണ്ടാകുന്നത് സഹോദര ഇരട്ടകളാവും. എന്നാല്‍ തുല്യരായ ഇരട്ടകള്‍ ആകസ്മികമായി ഉണ്ടാകുന്നതാണ്. ഇതില്‍ പാരമ്പര്യ ഘടകങ്ങളില്ല.

 

ഇരട്ടകളും പ്രത്യേക ഭാഷയും
ഇരട്ടകള്‍ക്കിടയില്‍ ആശയവിനിമയത്തിന് ഒരു രഹസ്യഭാഷ ഉണ്ടാകുമെന്ന ഒരു സങ്കല്പം ഉണ്ട്. ക്രിപ്റ്റോഫാസിയ, ഇഡിയോഗ്ലോസിയ എന്നിവയൊക്കെ ഇതിനെ പരാമര്‍ശിക്കുന്നതാണ്. എന്നാല്‍ ഇത് ഇരട്ട കുട്ടികളുണ്ടാക്കുന്ന അര്‍ത്ഥരഹിതമായ ചില ജല്‍പനങ്ങള്‍ മാത്രമാണ്. അവരുടെ ഭാഷ വികസിക്കുന്നതിന്റെ ഭാഗമാണിത്.

 

ഒരേ വിരലടയാളം
ഇരട്ടകളുടെ വിരലടയാളങ്ങള്‍ ഒരുപോലെ ആയിരിക്കുമോ? ഒരേ പോലിരിക്കുന്ന ഇരട്ടകളെ സംബന്ധിച്ച് ഇല്ല എന്നാണുത്തരം. ഇവരുടെ ഡി.എന്‍.എ ഒരു കടലയുടെ ആകൃതിയിലായിരിക്കും. അവയെ വേര്‍തിരിച്ചറിയാനുമാകില്ല. എന്നാല്‍ വിരലടയാളങ്ങള്‍ ഒരിക്കലും ഒരുപോലെ ആവുകയുമില്ല.


രോഗം വന്നാല്‍

ഇരട്ടകളില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് ഉടനേ തന്നെ മറ്റേ ഇരട്ടക്കുട്ടിയേലേക്കും ഉണ്ടാവുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയാടിസ്ഥാനം ഇല്ല. കാരണം ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ടുമായിരിക്കാം.

 


രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും പലരിലും. പ്രത്യേകിച്ച് ഇരട്ടക്കുട്ടികളില്‍. അതുകൊണ്ട് തന്നെയാണ് ഇവരില്‍ ഒരാളെ രോഗം ബാധിച്ചാല്‍ അത് അടുത്തയാളിലേക്ക് ബാധിക്കുന്നതും. രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെ പ്രതിസന്ധിയിലായിരിക്കും ഇരട്ടകള്‍.

 


ആയുര്‍ദൈര്‍ഘ്യം കൂടുതല്‍

ഇരട്ടക്കുട്ടികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാവും എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇതിന് യാതൊരു വിധത്തിലുള്ള ശാസ്ത്രീയാടിത്തറയും ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

 


ഇടം കൈയ്യന്‍മാര്‍

ഇരട്ടക്കുട്ടികളില്‍ ഭൂരിഭാഗവും ഇടംകൈയ്യന്‍മാര്‍ ആയിരിക്കും എന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല ഇടം കൈ കൊണ്ട് കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും വിശ്വാസമുണ്ട്.

 

OTHER SECTIONS