മകന്റെ കുഞ്ഞിനെ ഉദരത്തിലേന്തി അമ്മയും അമ്മൂമ്മയുമായി പാറ്റി

By Amritha AU.12 Feb, 2018

imran-azhar
ഏതൊരു പെണ്ണിന്റെയും ആഗ്രഹമായിരിക്കും ഒരമ്മയാകുകയെന്നത്. എന്നാല്‍ പലപ്പോഴും തന്റെതല്ലാത്ത കാരണങ്ങളാല്‍ പല സ്ത്രീകള്‍ക്കും തങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ സാധിക്കാതെ വരാറുണ്ട്. എന്നാല്‍ അമ്മമാരുടെ ആ ആഗ്രഹത്തിനു മുന്‍പില്‍ ശാസ്ത്രം തോറ്റപ്പോഴാണ് സറോഗേറ്റീവ് മദര്‍ എന്ന പുതിയ ചുവടുവെപ്പിലേക്ക് ലോകം തിരിഞ്ഞത്. അതോടെ ലോകത്തെ പല അമ്മമാരും പ്രസവിക്കാതെ കുഞ്ഞിന് ജന്മം നല്‍കി.
എന്നാല്‍ ഇത്തരം സറോഗേറ്റീവ് മദര്‍ അല്ലെങ്കില്‍ വാടക ഗര്‍ഭപാത്രത്തിന്റെ സാധ്യതകളിലേക്കാഴ്ന്നിറങ്ങിയപ്പോഴാണ് തന്റെ മകനും മരുമകള്‍ക്കും ആരോഗ്യമുളള ഒരു കുഞ്ഞിനെ സമ്മാനിക്കാന്‍ പാറ്റി തയാറായത്. മകന്റെ കുഞ്ഞിനെ ഉദരത്തിലേന്തി ജന്മം നല്‍കിയത് അമ്മ.

 

 

 

 

 

 

ടെക്‌സസ് സ്വദേശിയായ പാറ്റിയാണ് സ്വന്തം പേരക്കുഞ്ഞിനെ പത്ത് മാസം ചുമന്ന് പ്രസവിച്ച മുത്തശ്ശി.അഭിനന്ദനത്തോടൊപ്പം വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ പാറ്റിയുടെ ജീവിതം ഒരൂ സംഭവകഥയാവുകയാണ്.
പാറ്റിയുടെ മകന്‍ കോഡിയും ഭാര്യ കെയ്‌ലയും കുട്ടികളുണ്ടാകാത്തതില്‍ ദു:ഖിതരായിരുന്നു. പതിനേഴാം വയസില്‍ ഭാഗികമായി ഗര്‍ഭപാത്രം നീക്കം ചെയ്തതിനാലാണ് കെയ്‌ലയ്ക്ക് അമ്മയാകാന്‍ സാധിക്കാതെ വന്നത്. അണ്ഡാശയം നീക്കം ചെയ്യാത്തതിനാല്‍ വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനായി ശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ഗര്‍ഭം ധരിക്കാന്‍ ഒരാളെ അന്വേഷിക്കാമെന്ന് ചര്‍ച്ച ചെയ്തു. സംസാരത്തിനിടയില്‍ പാറ്റി താന്‍ കുഞ്ഞിനെ ഉദരത്തിലേന്താം എന്ന് തമാശയായി പറഞ്ഞു. ഗൗരവത്തോടെ ചിന്തിച്ച് അങ്ങനെയൊരു സാധ്യത ഉണ്ടോയെന്ന് അന്വേഷിച്ചു. അങ്ങനെ കെയ്‌ലയുടെ അണ്ഡവും കോഡിയുടെ ബീജവും പാറ്റിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.

 

 


ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും ഒടുവില്‍ ഒരേ സമയം പാറ്റി അമ്മയും അമ്മൂമ്മയുമായി. 2017 മേയില്‍ പാറ്റി ഗര്‍ഭിണിയായി. സ്വന്തം മകന്റെ കുഞ്ഞ്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. പ്രായത്തെയും വിമര്‍ശനങ്ങളെയും മറികടന്ന് ഒരമ്മ സ്വന്തം പേരുക്കുഞ്ഞിനെ പ്രസവിച്ച് മാതൃകയാകുന്നത്.

 

OTHER SECTIONS