അമിതമായി വിയർക്കുന്നെങ്കിൽ ?

By Online Desk.11 11 2018

imran-azhar

ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വിയർപ്പ് .അതിനാൽ അമിതമായി വിയർക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പറഞ്ഞ് പലരും ഈ അവസ്ഥയെ അവഗണിക്കാറുണ്ട് . എന്നാൽ , അമിതമായി വിയർക്കുന്നത് ശരീരത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തൽ .

 

ശരീരം അമിതമായി ചൂടാവുകയും ,വിയർക്കുകയും ചെയുന്നത് ചില രോഗത്തിന്റെ ലക്ഷണങ്ങളാണ് .ഹൃദയത്തിന്റെ പ്രവർത്തന തകരാർ പോലും സൂചിപ്പിക്കുന്നതാണ് ഈ അമിത വിയർപ്പ് .രക്തസമ്മർദ്ദം ,പ്രമേഹം എന്നിവയുടെ ലക്ഷണം കൂടിയാണ് ഈ അമിത വിയർപ്പ് നൽകുന്നത് .

 

രാത്രിയിൽ അമിത വിയർപ്പുണ്ടാകുന്നത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടേയോ തൈറോയ്ഡ് പോലുള്ള രോഗങ്ങളുടെയോ സൂചനകളാണ് നൽകുന്നത് .

 

ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താർബുദത്തിന്റെ സൂചനയും അമിത വിയർപ്പുണ്ടാകാമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു . എച്ച് ഐ വി ,ക്ഷയം പോലുള്ള അണുബാധ ഉള്ളവരാണെങ്കിൽ അവരിലും രാത്രിയിൽ വിയർപ്പുണ്ടാക്കാൻ സാധ്യതയുണ്ട് എന്നാണ് ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തൽ .

OTHER SECTIONS