നീന്തിയാൽ കുടവയർ കുറയും ......

By Bindu PP.05 Feb, 2018

imran-azhar

 

 

 


കുടവയർ കുറക്കാനുള്ള മികച്ച വ്യായാമമാണ് നീന്തൽ.വ്യായാമത്തിന്റെ ക്ഷീണം ചെയ്യുന്നവരില്‍ എത്തുന്നത് വളരെ കുറഞ്ഞ തോതിലെന്നതാണ് നീന്തലിന്റെ പ്രധാന പ്രത്യേകത. ആരോഗ്യം വീണ്ടെടുക്കാനും കായബലം വര്‍ദ്ധിപ്പിക്കാനും നീന്തല്‍ സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കലോറികള്‍ എരിച്ച്‌ കളയാനും നീന്തല്‍ പോലൊരു മികച്ച വ്യായാമം ഇല്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.വ്യായാമം എന്ന നിലയ്ക്കല്ലാതെ വെറുതെ നീന്തുന്നവര്‍ക്കും മികച്ച ആരോഗ്യ നിലവാരമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വായുവിനേക്കാള്‍ ഭാരക്കൂടുതലുണ്ട് ജലത്തിന്. നീന്തുമ്ബോള്‍ ഉള്ള ഓരോ ചലനങ്ങള്‍ക്കും ജലത്തില്‍ നിന്ന്നേരിടുന്ന പ്രതിരോധം കരയില്‍ ഒരു വ്യായാമം ചെയ്യുമ്ബോള്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്. കൈകള്‍, കാലുകള്‍, അരക്കെട്ട്, തോളുകള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗത്തും നീന്തലിന്റെ ഗുണം ലഭിക്കുന്നുണ്ട്. കഠിനമായ രീതിയിലുള്ള നീന്തല്‍ 700 കലോറിയിലേറെ എരിച്ച്‌ കളയുമ്ബോള്‍ വെറുതെ നീന്തുന്നത് 500 കലോറിയോളമാണ് എരിച്ച്‌ കളയുന്നത്.

 

OTHER SECTIONS