ഹൈകൊളസ്‌ട്രോള്‍ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...

By online desk .07 02 2020

imran-azhar

 

 

ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. ഹൈകൊളസ്‌ട്രോള്‍ നമുക്ക് ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും. കരളിന് കൊളസ്ട്രോളിനെ നിർമ്മിക്കാനുള്ള കഴിവുണ്ട്. കൊളസ്ട്രോളിനെ കരൾ ബൈൽ സാൾട്ടുകളാക്കി (പിത്തലവണം) മാറ്റുന്നു. കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നത് ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

 

ഹൈകൊളസ്‌ട്രോളിന്റെ പ്രധാന ലക്ഷണങ്ങൾ...

 

* നെഞ്ചുവേദന: രക്തപ്രവാഹം തടസപ്പെടുന്നത് കാരണം കൊളസ്‌ട്രോള്‍ അധികമാകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടാം.

*ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ കൊളസ്‌ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

* തളർച്ചയും ശരീര ക്ഷീണവും കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്.

*കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും.

*കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും.

 

OTHER SECTIONS