'പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്' :ഈ ലക്ഷണങ്ങള്‍ ഉള്ള പുരുഷന്മാരേ സൂക്ഷിക്കുക

By Anju N P.10 Oct, 2017

imran-azhar

 

 

പരസ്പര വിശ്വാസമാണ് ദാമ്പത്യത്തിന്റെ മുഖ്യഘടകം. പ്രണയത്തിലായാലും
ദമ്പത്യ ജീവിതത്തിലായാലും വ്യക്തിയുടെ സ്വഭാവം ഏറെ നിര്‍ണ്ണായകമാണ്. ഒരു പ്രണയം നിലനില്‍ക്കുമോ തകര്‍ന്നു പോകുമോ എന്നതെല്ലാം ഈ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പുരുഷന് ഈ സ്വഭാവങ്ങള്‍ ഉണ്ടെങ്കില്‍ അറിയുക അയാളുടെ ദാമ്പത്യ ജീവിതവും പ്രണയവുമൊക്കെ ഏറെ കാലം നിലനില്‍ക്കുന്നതായിരിക്കും.

 

  • പരിചയപ്പെട്ട് ഏറേ കാലത്തിനു ശേഷവും നിങ്ങള്‍ക്കു നല്‍കുന്ന പരിഗണനയില്‍ കുറവു വരുത്താത്ത ആളാണെങ്കില്‍ അയാളെ ജീവിതത്തില്‍ കൂട്ടാം. എന്നാല്‍ ഇതില്‍ കുറവു വരുത്തുന്നുണ്ടെങ്കില്‍ ആ ബന്ധം നീണ്ടു നില്‍ക്കില്ല എന്ന് തന്നെ പറയാം.

 

  • പ്രണയത്തിലാണെങ്കിലും എല്ലാ ദിവസവും നിങ്ങളെ ആകര്‍ഷിക്കാനായി പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നവരെ വിശ്വസിക്കാം. ഇവര്‍ നിങ്ങളെ കൈവിടില്ല.

 

  • രണ്ടു പേര്‍ക്കും തുല്യപ്രധാനം നല്‍കുന്നവരെ അവരുടെ സമയത്തിനു വേണ്ടി മാത്രം നിങ്ങളെ ഉപയോഗിക്കാതിരിക്കുന്നവരെയും വിശ്വാസിക്കാം. ഇവര്‍ നിങ്ങളെ കൈവിടില്ലെന്ന് മാത്രമല്ല നിങ്ങളുടെ കൂടെ ഉണ്ടാകുകയും ചെയ്യും.

 

  • ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായാല്‍ അവനാണ് ആദ്യം ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതെങ്കില്‍ അങ്ങനെയുള്ള പുരുഷനേയും വിശ്വസിക്കാം. അവര്‍ എന്നും കൂടെ ഉണ്ടാകും.

 

  • നിങ്ങളുടെ ബന്ധങ്ങളെ, സൗഹൃത്തുക്കളെ ബന്ധുക്കളെയൊക്കെ ബഹുമാനിക്കുന്നവരേയും വിശ്വാസിക്കാം അത്തരം പുരുഷന്മാര്‍ എന്നും കൂടെ കാണും. മാത്രമല്ല നിങ്ങള്‍ക്കു തലവേദനയാകുകയും ഇല്ല.