മണിക്കൂറുകള്‍ നീളുന്ന ജോലിക്കിടെ ബ്രേക്കെടുക്കാം

By online desk.28 09 2019

imran-azhar

 

മണിക്കൂറുകള്‍ നീളുന്ന ജോലികളും അമിതഭാരമുണ്ടാക്കുന്ന തരത്തിലുള്ള ടാര്‍ഗറ്റുകളും ഏതൊരാളെയും ബോറടിപ്പിക്കും. കുറച്ച് കാലം ഈ സ്ഥിതിയില്‍ തുടരാം. പക്ഷേ, തുടര്‍ച്ചയായി ഇതാണ് അവസ്ഥയെങ്കില്‍.... കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് കൂടുതലായും ഈ ബോറടി അനുഭവപെ്പടുക. ഇത്തരത്തില്‍ കണ്ണും മനസും ക്ഷീണിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ വഴിയും അല്‌ളാതേയും തന്നെ അല്പം റിലാക്‌സ് ലഭിക്കാന്‍ പലതരത്തിലുള്ള മാര്‍ഗ്ഗങ്ങളുമുണ്ട്. അത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ...

 

ടാര്‍ഗറ്റ് പ്രഷര്‍ ഉള്ള ജോലി ചെയ്യുന്ന ഒരാള്‍ക്ക് തുടര്‍ച്ചയായി ശാരീരികമായും മാനസികമായും എനര്‍ജി കിട്ടേണ്ടത് ആവശ്യമാണ്. വേണ്ടതുപോലെയുള്ള റിലാക്‌സ് ചെയ്യാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ നെഗറ്റീവ് മൈന്‍ഡ്‌സെറ്റിലേക്ക് മാറും. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ തീര്‍ച്ചയായും കൃത്യമായി വ്യായാമം ചെയ്യണം. പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്നതില്‍ വ്യായാമത്തിന് പ്രധാന പങ്കുണ്ട്. യോഗ ഫലപ്രദമാണ്. മനസിനെ റിലാക്‌സ്ഡാക്കാന്‍ ധ്യാനം സഹായിക്കും. ഭക്ഷണം, ഉറക്കം എന്നിവയിലും കൃത്യമായ ചിട്ട വേണം.

 

അതുപോലെ വളരെ ടെന്‍ഷന്‍ അനുഭവിക്കുന്ന വേളയില്‍ ഒരു ചായയോ കാപ്പിയോ കുടിക്കുന്നതും വളരെ നല്ലതാണ്. ജോലിസമയത്തെ ഇടവേളകളില്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഉദാസീനമായ ഓഫീസ് ജീവിതത്തെ സന്തോഷപ്രദമാക്കുമെന്നാണ് ചില മനഃശാസ്ത്രജ്ഞർ പറയുന്നത്. ഒഴിവുള്ള സമയങ്ങളില്‍ കൂട്ടുകാരോടോ മറ്റോ ചാറ്റ് ചെയ്യുന്നതും ജോലിസംബന്ധമായ ടെന്‍ഷന്‍ കുറയ്ക്കുന്നതിന് സഹായകമാണ്.

OTHER SECTIONS