സീസേറിയൻ പാട് മറയ്ക്കാൻ ഇനി ടാറ്റൂ ?

By BINDU PP .19 Jul, 2018

imran-azhar

 

 

ടാറ്റൂ സ്റ്റൈലിഷാണ് എന്നാൽ ചില സമയങ്ങളിൽ ആത്മവിശ്വാസം കിട്ടാൻ ടാറ്റൂ ഉപയോഗിക്കാം. ശരീരത്തിൽ സിംപിൾ ആയി ടാറ്റൂ അടിക്കുന്നവരുടെ കാലം കഴിഞ്ഞു ഇപ്പോൾ ശരീരത്തിൽ മൊത്തത്തിൽ ടാറ്റൂ അടിച്ച് ഫാഷൻ രംഗംങ്ങളെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. വസ്ത്രങ്ങളിലൂടെയും മേക്കപ്പിലൂടെയും ആഭരണങ്ങളിലൂടെയുമൊക്കെ വ്യത്യസ്ത ഫാഷന്‍ അനുകരിക്കുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ശരീരമാസകലം പച്ചകുത്തുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊരു വ്യത്യസ്ത ഫാഷൻ ചൈനയിൽ ഹിറ്റാകുകയാണിപ്പോള്‍. പ്രസവം ഒരു യുവതിയില്‍ മാനസികമായും ശാരീരികമായും നിരവധി മാറ്റങ്ങള്‍ വരുത്തും. ചിലര്‍ ശാരീരിക ഭംഗി പഴയതുപോലെ തിരിച്ചുകൊണ്ടുവരികയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യും. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശരീരം നാളുകള്‍ക്ക് ശേഷം മാത്രമേ പഴയപോലെ ആകൂ. എന്നാല്‍ ചിലപ്പോള്‍ പ്രസവം അവശേഷിപ്പിച്ച ശരീരത്തിലെ, പ്രത്യേകിച്ച് വയറിലെ പാടുകള്‍ മാറ്റുക പ്രയാസമാണ്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത് എങ്കില്‍ അത് നല്‍കിയ മുറിപ്പാട് ജീവിതത്തിലുടനീളം അവിടെ കാണുകയും ചെയ്യും.