ദാ....ഇങ്ങനെ മനസും വായിക്കാം

By Abhirami Sajikumar.17 Mar, 2018

imran-azhar

 

 മനുഷ്യ മനസ്സിലുള്ള രൂപത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു ക‍ഴിഞ്ഞു എന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്  കാനഡയിലെ യൂണിവേ‍ഴ്സിറ്റി ഓഫ് ടൊറന്‍റോ സ്കാര്‍ബറോയിലെ ഗവേഷക സംഘമാണ് മനസ്സിലുള്ളത് കംപ്യൂട്ടറില്‍ കാണുന്ന വിദ്യ പ്രാവര്‍ത്തികമാക്കിയത്.

കാണുന്ന ദൃശ്യങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മനുഷ്യ മസ്തിഷ്കത്തിനുള്ള കഴിവാണ് ഗവേഷക സംഘം പ്രയോജനപ്പെടുത്തിയത്. സ്കാര്‍ബറോ സര്‍വ്വകലാശാലയിലെ മനശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ അഡ്രിയന്‍ നെസ്റ്ററുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. തെരഞ്ഞെടുത്ത വൊളന്‍റിയര്‍മാരുടെ മനസ്സിലുള്ള രൂപത്തെ ഇലക്‌ട്രോ എന്‍സെഫാലോഗ്രാം എന്ന നൂതന ടെക്നോളജിയുടെ സഹായത്തോടെയാണ് ശാസ്ത്ര സംഘം വിജയം കൈവരിച്ചത്.

പ്രമാദമായ കേസിലെ പ്രതിയുടെ മുഖം തേടുന്ന പൊലീസുകാര്‍ മുതല്‍ പ്രണയിതാവിന്റെ മനസ്സിലെ ചിത്രം തിരയുന്നവര്‍ക്കു വരെ ഇത് പ്രയോജനകരമാകും എന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്.

OTHER SECTIONS