കരുതലോടെ കാക്കാം കൗമാരത്തെ...

By Anju N P.17 Aug, 2017

imran-azhar

 

 

മനുഷ്യജീവിതത്തില്‍ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീര്‍ണ്ണ പരിവര്‍ത്തനഘട്ടമാണ് കൗമാരം. ഒരു വ്യക്തിയുടെ ഏറ്റവുംകൂടുതല്‍ വളര്‍ച്ചയും മാറ്റങ്ങളും നടക്കുന്ന സുപ്രധാന കാലഘട്ടം കൂടിയാണ് കൗമാരം. ശാരീരിക പക്വതയോടൊപ്പം മാനസിക വൈകാരിക സാമൂഹിക പക്വതകൂടി കൈവരിക്കേണ്ട കാലമാണിത്. കൗമാരത്തിലുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങള്‍ ശേഷജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചിന്താഗതിക്കും പെരുമാറ്റത്തിനും കാരണമാകും എന്ന വസ്തുത ഓര്‍മിക്കേണ്ടതാണ്. തനിക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധവും വേണ്ടത്ര അറിവും കൗമാരക്കാരന് അത്യാവശ്യമാണ്. ബാല്യത്തില്‍നിന്ന് യൗവ്വനത്തിലേക്ക് കടക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്. കൗമാരക്കാരികളില്‍ സാാരണയുണ്ടാവുന്ന മാനസിക പ്രശ്നങ്ങളെ അവയുടെ കാരണമനുസരിച്ച് മൂന്നായി തിരിക്കാം. ശാരീരികം , വൈകാരികം , മനോരോഗരം.


ശാരീരികം: ശരീരത്തിന്റെ വലിപ്പത്തിനും രൂപത്തിനുമുള്ള മാറ്റങ്ങള്‍: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ കാലഘട്ടത്തിലാണ് പൊക്കവും തൂക്കവും കൂടുന്നത്. ശരീരത്തെക്കുറിച്ചുള്ള അമിതോല്‍ക്കണുയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് നിദാനം. സ്വന്തം രൂപത്തെപ്പറ്റിയും വലിപ്പത്തെപ്പറ്റിയും തൂക്കത്തെപ്പറ്റിയും ചര്‍മത്തെപ്പറ്റിയും വളര്‍ച്ചയെപ്പറ്റിയുമൊക്കെ അമിത താല്‍പര്യം കാണും. ഇത് മറ്റ് സാമൂഹിക കാര്യങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിലൊക്കെയാവും കലാശിക്കുക. മെച്ചപ്പെട്ട ശാരീരിക അളവുകളും തൂക്കങ്ങളുമൊക്കെ നമുക്കുണ്ടാക്കാവുന്നതേയുള്ളുവെന്നും ജീവിതത്തില്‍ അവയ്ക്ക് പ്രാധാന്യം കുറവാണെന്നുമൊക്കെ അവരെ പറഞ്ഞു ബോ്യപ്പെടുത്തുകയാണ് ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാനുള്ള വഴി.


വൈകാരികം: കൗമാരത്തോടെ പെണ്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന വൈകാരികസംഘര്‍ഷങ്ങള്‍ നിരവിയാണ്. പഠനത്തോടനുബന്ധിച്ച് ദൂരെ ദിക്കുകളിലേക്ക് താമസം മാറുന്നതുമായി ബന്ധപ്പെട്ടുള്ള വേര്‍പാടിന്റെ ഉല്‍ക്കണു , ഗൃഹാതുരത്വം) എന്നീ പ്രശ്നങ്ങള്‍; എല്ലാ ആഗ്രഹങ്ങളും നിവര്‍ത്തിച്ചു കിട്ടുന്ന ചെറിയ കുടുംബത്തിന്റെ സുഖങ്ങളനുഭവിച്ചശേഷം ഹോസ്റ്റലിലും മറ്റും താമസിക്കേണ്ടിവരുമ്പോള്‍, ഒന്നും പങ്കുവെച്ച് ശീലിച്ചിട്ടില്ലാത്തതുകൊണ്ട് സംഭവിക്കുന്ന അലോസരങ്ങള്‍ തുടങ്ങിയവ ഉദാഹരണം.


മനോരോഗം: താരതമ്യേന വിരളമാണെങ്കിലും മാനസിക സംഘര്‍ഷങ്ങള്‍ കൗമാരക്കാരികളെ മനോരോഗംവരെ എത്തിക്കാറുണ്ട്. ഇവയില്‍ പ്രധാനം സ്‌കീസോഫ്രീനിയയെന്ന ചിത്തഭ്രമംതന്നെ. പലപ്പോഴും ഈ മനോരോഗത്തിന്റെ തുടക്കം കൗമാരകാലത്തായിരിക്കും. സാമൂഹികമായ ബന്ധങ്ങളും പെരുമാറ്റങ്ങളും പഠിക്കാതെ എല്ലാറ്റില്‍ നിന്നും പിന്മാറി, സ്വന്തമായ ഒരു മാനസികലോകത്തായിരിക്കും ചിലര്‍. അനാവശ്യസംശയങ്ങള്‍, എല്ലാവരും കളിയാക്കുന്നുവെന്ന തോന്നല്‍,അവിശ്വാസം എന്നിങ്ങനെയാവും രോഗാരംഭം. തുടക്കത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കുഴപ്പങ്ങള്‍ ചിലപ്പോള്‍ മാനസികരോഗമായി വളര്‍ന്നേക്കാം.