പ്രമേഹത്തിന് നെല്ലിക്ക മരുന്ന്...

By Anju N P.16 Dec, 2017

imran-azhar

 

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. മനുഷ്യനിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പ്രതിവിധിയാണ് നെല്ലിക്ക. നെല്ലിക്കയില്‍ 80 ശതമാനത്തിലധികം വെള്ളമാണ് ഉള്ളത്. മാത്രമല്ല ധാരാളം ജീവകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങോളം പ്രോട്ടീനും വിറ്റീമിനും ജീവകങ്ങളും എല്ലാം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. പച്ചക്കും വേവിച്ചും പൊടിച്ചും ഉണക്കിയും എല്ലാം നെല്ലിക്ക കഴിക്കാം. എങ്ങനെ കഴിച്ചാലും ഇതിലുള്ള ഗുണങ്ങള്‍ നഷ്ടപ്പെടില്ല എന്നതാണ് സത്യം.

 

ഇരുമ്പ്, കാല്‍സ്യം, സിങ്ക് തുടങ്ങിയവയെല്ലാം നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു നെല്ലിക്ക. പല മുടി വളര്‍ത്തുന്ന എണ്ണകളിലേയും പ്രധാന ഘടകമാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷത്തെ വരെ പ്രതിരോധിക്കാനുള്ള കഴിവ് നെല്ലിക്കക്കുണ്ട്. പലരും അതുകൊണ്ട് തന്നെയാണ് കിണറിന്റെ അടിത്തട്ടില്‍ പലപ്പോഴും നെല്ലിപ്പലക സ്ഥാപിക്കുന്നത്. കാരണം വെള്ളത്തിലുള്ള എല്ലാ വിഷാംശത്തേയും ഇത് വലിച്ചെടുത്ത് ഇല്ലാതാക്കുന്നു.

 


ദിവസവും രണ്ട് നെല്ലിക്ക ശീലമാക്കിയാല്‍ അത് നിങ്ങളെ അലട്ടുന്ന പ്രമേഹമെന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എത്ര പഴകിയ പ്രമേഹമാണെങ്കിലും നെല്ലിക്കയിലൂടെ നമുക്കതിനെ ഇല്ലാതാക്കാം. അതിനായി നെല്ലിക്ക എങ്ങനെ തയ്യാറാക്കണം എന്ന് നോക്കം. കൂടാതെ നെല്ലിക്കക്കുള്ള മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 

നെല്ലിക്ക പ്രമേഹത്തിന് വേണ്ടി


എത്ര പഴകിയ പ്രമേഹമാണെങ്കില്‍ പോലും അതിന് പരിഹാരം കാണാന്‍ നെല്ലിക്ക ഉപയോഗിക്കാം. നെല്ലിക്ക പച്ചക്ക് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതിനേക്കാള്‍ ഉപരി നെല്ലിക്ക നീര് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. രണ്ട് വിധത്തില്‍ തയ്യാറാക്കി ഇത് പ്രമേഹത്തിന് ഉപയോഗിക്കാം.


ഒരു കൈ നിറയെ നെല്ലിക്ക, അല്‍പം നെല്ലിക്ക കഷ്ണങ്ങള്‍, മൂന്ന് തുളസിയില, ഒരു ഗ്ലാസ്സ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ട് എങ്ങനെ നെല്ലിക്ക പ്രമേഹത്തിന് പരിഹാരമായി തയ്യാറാക്കാം എന്ന് നോക്കാം.

 


തയ്യാറാക്കുന്ന വിധം


നെല്ലിക്ക മുറിച്ച് ഇത് മിക്സിയില്‍ അടിച്ച് നീരെടുക്കുക. ഇതിലേക്ക് മാറ്റി വെച്ച നെല്ലിക്ക കഷ്ണങ്ങള്‍ തുളസിയില എന്നിവ വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ വെക്കുക. നെല്ലിക്കയിലെയും തുളസിയിലേയും മുഴുവന്‍ ഗുണങ്ങളും ഇതില്‍ പിടിക്കണം. അചുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് മൂത്രസംബന്ധമായ പ്രശ്നങ്ങള്‍, ചര്‍മ്മ പ്രശ്നങ്ങള്‍, പ്രമേഹം എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.


രണ്ടാമത്തെ വിധം
രണ്ട് ടീ സ്പൂണ്‍ നെല്ലിക്ക നീര് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടി മിക്സ് ചെയ്യുക. ഇത് വെറും വയറ്റില്‍ കുടിക്കാം. ഇത് എത്ര പഴകിയ പ്രമേഹമാണെങ്കിലും നിയന്ത്രണത്തില്‍ വരുത്തും. മാത്രമല്ല അത്യാവശ്യത്തിന് മധുരം കഴിക്കുകയും ചെയ്യാം. മധുരത്തെ പൂര്‍ണമായും മാറ്റി നിര്‍ത്തേണ്ട ആവശ്യം വരുന്നില്ല.

 

 

OTHER SECTIONS