കാന്‍സറിനെ അറിയുവാന്‍

By mathew.06 09 2019

imran-azhar

 

മുപ്പത്തിയേഴ് ട്രില്യന്‍ കോശങ്ങളാല്‍ നിര്‍മ്മിതമാണ് മനുഷ്യശരീരം. ഇതില്‍ അതിവേഗം വിഘടിച്ചുകൊണ്ടിരിക്കുകയും പ്രത്യുല്‍പ്പാദനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന രക്തബീജ, അന്നനാള കോശങ്ങള്‍ മുതല്‍ അപൂര്‍വ്വമായി മാത്രം വിഘടിക്കുന്ന നാഡീകോശങ്ങള്‍ വരെ ഉള്‍പ്പെടുന്നു.
താളപ്പിഴകള്‍ക്ക് ഇട നല്‍കാത്ത വിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാല്‍ നിയന്ത്രിതമായിട്ടുള്ള കോശചക്രം എന്നാല്‍ അപൂര്‍വ്വമായി ചില സമ്മര്‍ദ്ദങ്ങളുടെ ഫലമായി നേരിയ വ്യതിയാനങ്ങള്‍ക്ക് വഴിപ്പെടാറുണ്ട്. അവയില്‍, ശരീരത്തിന്റെ തിരുത്തല്‍ പ്രക്രിയയെ ചെറുക്കുന്ന ഒരു ചെറിയ ശതമാനം കോശങ്ങളാണ് കാന്‍സറിന്റെ ഉത്ഭവകേന്ദ്രം. അത്തരം കോശങ്ങളും അവയുടെ സന്തതിപരമ്പരയും നമ്മുടെ ശരീരത്തിന്റെ എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളെയും പടിപടിയായി മറികടക്കുകയും വിദൂര അവയവങ്ങളിലേക്ക് പടരുകയും ചെയ്യുന്നു എന്നുള്ളതാണ് ചുരുക്കിപ്പറഞ്ഞാല്‍ കാന്‍സറിന്റെ ഒരു ലഘു ജീവചരിത്രം.
അമേരിക്കയില്‍ കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധനായ സിദ്ധാര്‍ത്ഥ മുഖര്‍ജി അദ്ദേഹത്തിന്റെ വിമുഖതമായ ഋശഹഴസഴസഴ സബ ദവവ ഘദവദപയഫറ' എന്ന പുസ്തകത്തില്‍ കാന്‍സറിനെ അതിശക്തനായ ഒരു പ്രതിനായകനായാണ് അവതരിപ്പിച്ചിട്ടുള്ളത്. തനിക്കുമുമ്പില്‍ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം കൗശലത്തോടെ മറികടക്കുന്ന അതിശക്തനായ ഒരു വില്ലന്‍ കഥാപാത്രം ഈ പ്രതിനായക കഥാപാത്രത്തിന്റെ ശേഷിപ്പുകള്‍ മനുഷ്യരാശിയുടെ ചരിത്ര താളുകളില്‍ 1600 ബിസി മുതലുള്ള ഏടുകളില്‍ പലയിടത്തും നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ കാന്‍സറിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രമേ പറയാനുള്ളൂ.


പ്രതിരോധം

കാന്‍സറിന് കാരണമായേക്കാവുന്ന ഘടകങ്ങളെപ്പറ്റിയും അവയെ എങ്ങനെ പ്രതിരോധിക്കാം എന്നതുമായ വിഷയം മലയാള ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ ഏറെ പ്രതിപാദിച്ചിട്ടുള്ള വിഷയമാണ്. 'പുകയിലക്കെതിരെ നമുക്ക് ഒരു വന്‍മതില്‍ പണിയാം' എന്ന ദേശീയ പുകയില നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ മുദ്രാവാക്യം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. എന്തെന്നാല്‍ ഏകദേശം 40% കാന്‍സറുകളുടെയും കാരണം ഗര്‍ഭാശയ മുഖം, ലിംഗം, മലദ്വാരം തുടങ്ങിയ ഇടങ്ങളിലും അര്‍ബുദം ഉണ്ടാക്കുന്നവ ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമണ്‍ വാപ്പിലോമ വൈറസ് എന്നിവക്കെതിരെ പ്രതിരോധ കുത്തിവപ്പുകള്‍ ഇന്ന് ലഭ്യമാണ്.
ഇവയ്ക്കു പുറമേ ഹ്യൂമണ്‍ ഇമ്മ്യൂണേ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി), ഹെപ്പറ്റൈറ്റിസ് സി വൈറസ് (എച്ച്‌സിവി) എന്നീ വൈറസുകളും അര്‍ബുദജനകം.
മദ്യത്തിന്റെ അമിതമായ ഉപഭോഗം കരള്‍, തൊണ്ട, ഈസോഫാഗസ്, സ്തനം, വന്‍കുടല്‍ എന്നീ അവയവങ്ങള്‍ അര്‍ബുദത്തിന് കാരണകാരിയാണെന്നുമാത്രമല്ല, പുകയിലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ജനിതക മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.


സ്‌ക്രീനിംഗ്

ഒരു അസുഖം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് പരിശോധനയിലൂടെ കണ്ടെത്തുന്നതിനെയാണ് സ്‌ക്രീനിംഗ് എന്ന് പറയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ, രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ രോഗം നിര്‍ണ്ണയിക്കപ്പെടുന്നത് ഒരു നല്ല ആശയമായി തോന്നാമെങ്കിലും, രോഗലക്ഷണങ്ങളേതുമില്ലാത്ത ലക്ഷക്കണക്കിന് ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കേണ്ടതിന്റെ ചെലവും പരിശോധനകള്‍ മൂലമുണ്ടാകുന്ന മാനസ്‌സിക സമ്മര്‍ദ്ദങ്ങളും, നേരത്തെയുള്ളു രോഗനിര്‍ണ്ണയത്തിലൂടെ രോഗത്തിന്റെ ഗതി തിരിച്ചുവിടാന്‍ സഹായിക്കുമോ എന്നും കണക്കിലെടുക്കുമ്പോള്‍ ചില കാന്‍സറുകള്‍ക്ക് മാത്രമാണ് സ്‌ക്രീനിംഗ് ഫലവത്തായിട്ടുള്ളത്. സ്തനാര്‍ബുദം, ഗര്‍ഭാശയമുഖം, കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവയ്ക്ക് സ്‌ക്രീനിംഗ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അമിതമായി പുകവലിക്കുന്നവരില്‍ ശ്വാസകോശ കാന്‍സറിനാലും സ്‌ക്രീനിംഗ് ചെയ്യാവുന്നതാണ്. ഇവയെ സംബന്ധിക്കുന്ന വിശദമായ വിവരം നിങ്ങളുടെ ഡോക്ടറില്‍ നിന്നും ചോദിച്ച് മനസ്‌സിലാക്കുന്നത് നന്നായിരിക്കും. കാന്‍സറിനെ കീഴടക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അസുഖം മുളയിലെ നുള്ളിക്കളയുക എന്നുള്ളതാണ്. അതിനായി രോഗലക്ഷണങ്ങളെപ്പറ്റിയുള്ള ഗ്രാഹ്യവും രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ താമസം കൂടാതെ പരിശോധനകള്‍ നടത്തേണ്ടതുമാണ്. വളര്‍ന്നുകൊണ്ടേയിരിക്കുന്ന മുഴകള്‍, കഫം, മലം, മൂത്രം എന്നിവയില്‍ രക്തത്തിന്റെ സാന്നിദ്ധ്യം, അകാരണമായ പനിയും ഭാരം കുറയലും അതിരാവിലെയുള്ള ശക്തമായ തലവേദന തുടങ്ങിയവ കാന്‍സറിന്റെ സൂചനകളായേക്കാം. കാന്‍സറിന്റെ സാന്നിദ്ധ്യത്തെപ്പറ്റി പരിശോധനയില്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ തുടര്‍ പരിശോധനകളും ചികിത്സ ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള ആശുപത്രികളില്‍ത്തന്നെ നടത്തുന്നത് സമയനഷ്ടം ഒഴിവാക്കാനും ഏറ്റവും നൂതനമായ ചികിത്സ രോഗിക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്താനും സഹായിക്കും. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി പത്തോളജി, ഇമേജിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടുമാത്രമേ സമഗ്രമായ കാന്‍സര്‍ ചികിത്സ ഉറപ്പുവരുത്താനാവൂ. വരൂ... കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കാന്‍സര്‍ എന്ന വന്‍മരത്തെ നമുക്ക് പിഴുതെറിയാം.

ധൃതി വേണ്ട

ഒരു മുഴ കണ്ടാല്‍ കാന്‍സര്‍ ആകാം, എത്രയും പെട്ടന്ന് നീക്കം ചെയ്തില്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ച് മരണകാരണമാകും എന്ന ധാരണയാണ് ധൃതിയില്‍ ശസ്ത്രക്രിയയിലേയ്ക്കും പിന്നീട് അനുബന്ധ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നത്. കാന്‍സര്‍ ആണെങ്കില്‍ ധൃതിയിലല്ല ശരിയായ രീതിയില്‍ ചെയ്യുക എന്നതാണ് രോഗവിമുക്തി നേടാനുള്ള ഏറ്റവും നല്ല അവസരം.
എല്ലാ കാന്‍സറുകളും പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന അവസ്ഥയില്‍ പരിശോധനകളിലൂടെ കണ്ടു പിടിക്കാമോ? ഇല്ല, പക്ഷേ ആരംഭദശയില്‍ കണ്ടു പിടിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന കാന്‍സറുകളാണ് വായിലെ കാന്‍സര്‍, ഗര്‍ഭാശയ ഗള കാന്‍സര്‍, വന്‍കുടലിലേയും മലാശയത്തിലേയും കാന്‍സര്‍, സ്തനങ്ങളിലെ കാന്‍സര്‍ എന്നിവ. ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുള്ള മേല്‍പറഞ്ഞ നാലു കാന്‍സറുകളേക്കുറിച്ചുള്ള ശരിയായ അവബോധം, പ്രാരംഭ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍, കണ്ടു പിടിച്ചാല്‍ ശരിയായ ചികിത്സക്കുള്ള സൗകര്യം എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. രോഗനിര്‍ണ്ണയത്തിന് പരിചയസമ്പത്തുള്ള സര്‍ജന്‍, പത്തോളജിസ്റ്റ്, ഇമേജിയോളജിസ്റ്റ് എന്നിവരുടെ പങ്ക് വളരെ വലുതാണ്. സ്തനാര്‍ബുദത്തെ സംബന്ധിച്ചാണെങ്കില്‍, സ്ത്രീകള്‍ക്ക് സ്വയം സ്തന അവബോധം ബ്രെസ്റ്റ് അവയര്‍ നെസ് ഉണ്ടാക്കുകയും, മുപ്പതു വയസ്‌സു മുതല്‍ നിശ്ചിത കാലയളവില്‍ സ്തന പരിശോധനയ്ക്ക് വിധേയമാവുകയും ആവശ്യമെന്നു കണ്ടാല്‍ മാമ്മോഗ്രാം/അള്‍ട്രാസൗണ്ട് പരിശോധന ചെയ്യേണ്ടതുമാണ്. സ്തന പരിശോധനയില്‍ വൈദഗ്ധ്യമുള്ളവരെ തന്നെ സമീപിച്ചില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടുകയുമില്ല. പരിശീലനവും പരിചയവും ഉള്ള ഡോക്ടര്‍ക്കോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ഇത് ചെയ്യാവുന്നതാണ്.

OTHER SECTIONS