മുഖം കഴുകുമ്പോള്‍ ആവര്‍ത്തിക്കുന്ന തെറ്റുകള്‍

By online desk.05 11 2019

imran-azhar

 

ഇടയ്ക്കിടെയുള്ള മുഖം കഴുകല്‍ നമ്മുടെ ശീലങ്ങളിലൊന്നാണ്. ചൂടായാലും തണുപ്പായാലും മഴയായലും ആ മുഖം കഴുകല്‍ അങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കും. ഇങ്ങനെ മുഖം കഴുകുന്നത് താല്‍ക്കാലികമായി മുഖത്തിന് ഉണര്‍വ്് നല്‍കുമെങ്കിലും ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചര്‍മത്തിലുള്ള സ്വാഭാവിക സ്‌നിഗ്ധത നഷ്ടപ്പെട്ട് ചര്‍മം വരണ്ടതാക്കുന്നതിനാവും ഈ മുഖം കഴുകല്‍ കാരണമാവുന്നത്.


അഴുക്കും മൃതചര്‍മ്മ കോശങ്ങളെയും മേക്കപ്പും നീക്കം ചെയ്യാന്‍ സഹായിക്കുന്നതും ആരോഗ്യകരമായ ചര്‍മ്മത്തിനു കേടുവരുത്താതും സ്വാഭാവിക എണ്ണമയം ഇല്ലാതാക്കാത്തതുമായ ക്‌ളെന്‍സര്‍ തിരഞ്ഞെടുക്കുക. വീര്യം കൂടിയതോ തീരെ ശക്തികുറഞ്ഞതോ ആയ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവത്തിന് (വരണ്ടത്, എണ്ണമയമുള്ളത് അല്ലെങ്കില്‍ മുഖക്കുരുവിന് സാധ്യതയുള്ളത്) അനുസൃതമായ ഉത്പന്നങ്ങള്‍ വാങ്ങുക, എപ്പോഴും ഇവയുടെ ലേബലുകള്‍ ശ്രദ്ധിക്കണം. സ്വാഭാവിക ചര്‍മ്മം മുതല്‍ വരണ്ട ചര്‍മ്മം വരെയുള്ളവര്‍ ജലീകരണം നടത്തുന്നതും കൊഴുത്തതുമായ ഒരു ക്‌ളെന്‍സിംഗ് ലോഷന്‍ ഉപയോഗിക്കണമെന്നതാണ് പൊതുവായ മാര്‍ഗനിര്‍ദ്ദേശം. എണ്ണമയമുള്ള ചര്‍മ്മമുള്ളവരും കോമ്പിനേഷന്‍ ചര്‍മ്മമുള്ളവരും ജെല്‍ അല്ലെങ്കില്‍ പതയുള്ള ക്‌ളെന്‍സറുകള്‍ ഉപയോഗിക്കണം.
ക്‌ളെന്‍സറുകളുടെ ഉള്ളടക്കത്തെ കുറിച്ച് കൃത്യമായി വായിച്ചു മനസിലാക്കുകയും അതില്‍ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
ക്‌ളെന്‍സിംഗ് ഉത്പന്നം കൂടുതല്‍ കാലത്തേക്ക് സൂക്ഷിച്ചുവച്ച് ഉപയോഗിക്കല്‍ പായ്ക്കിനു മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്കുള്ളില്‍ ഉത്പന്നം ഉപയോഗിച്ചു തീര്‍ക്കണം. ദിവസം മുഴുവന്‍ പല വസ്തുക്കളില്‍ സ്പര്‍ശിക്കുമെന്നതിനാല്‍ നമ്മുടെ കൈകളില്‍ അഴുക്കും അണുക്കളും അടിഞ്ഞുകൂടാന്‍ സാധ്യത കൂടുതലാണ്. ക്‌ളെന്‍സിംഗ് നടത്തുന്നതിനായി വൃത്തിഹീനമായ കൈകള്‍ മുഖത്ത് ഉരസരുത്. ക്‌ളെന്‍സിംഗിനു മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക. ക്‌ളെന്‌സിംഗിനു ശേഷം ഉടന്‍ തന്നെ മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മുഖത്ത് ഉരസുന്നതിനായി കൈകള്‍ ഉപയോഗിക്കുക, ടവല്‍ ഉപയോഗിച്ച് ഉരസരുത്. മുഖത്ത് അമര്‍ത്തി ഉരസുന്നത് ഇലാസ്റ്റിന് തകരാറുപറ്റാന് കാരണമായേക്കാം.

OTHER SECTIONS