മുടി വളരാന്‍ എന്ത് കഴിക്കണം...

By online desk.05 08 2019

imran-azhar

 

നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി മിക്ക പെണ്‍കുട്ടികളുടേയും ആഗ്രഹമാണ്. ചിലര്‍ക്ക് സ്വാഭാവികമായി നല്ല മുടിവളര്‍ച്ച ഉണ്ടാവുമെങ്കിലും ചിലര്‍ക്കത് ഉണ്ടാവണമെന്നില്ല. എന്നാല്‍ മറ്റുചിലര്‍ക്കാവട്ടെ മുടിയെ വേണ്ടവിധത്തില്‍ സംരക്ഷിക്കാനാവാത്തതാണ് പ്രധാന പ്രശ്‌നം. മുടിയെ കുറിച്ച് ചിന്തിക്കുന്നവര്‍ ജീവിതശൈലിയിലെന്ന പോലെ ഭക്ഷണത്തിലും കുറച്ച കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

 


മുടിക്ക് ഗുണമുള്ള ആഹാരമെന്ത്?•ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ
വളര്‍ച്ചയ്ക്ക് ബയോട്ടിനും ആവശ്യമാണ്. അവയുടെ ഉറവിടമായ മുട്ട
മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണ്.

 

•നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും
മുടിവളര്‍ച്ചയ്ക്ക് ഉത്തമം.

 

•സാമണ്‍, അയല, മത്തി പോലുള്ള മത്സ്യങ്ങളിലുള്ള കൊഴുപ്പിലെ
ഘടകങ്ങള്‍ മുടിവളരാന്‍ സഹായിക്കും.•ബീറ്റാകരോട്ടിന്‍ ഏറെയുളള മധുരക്കിഴങ്ങ്,കാരറ്റ് തുടങ്ങിയവ
യില്‍ ദൈനംദിനാവശ്യങ്ങള്‍ക്കുള്ളതിന്റെ നാല് മടങ്ങ് വിറ്റമിന് എ നല്‍
കും. അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കും.•ഇലക്കറികള്‍ ശീലമാക്കുക. ഇത് അയണിന്റെ അംശം വര്‍ധിപ്പി
ക്കും. ബ്രോക്കോളി, സോയാബീന്‍, ബീറ്റ്‌റൂട്ട് , ആപ്പിള്‍ എന്നിവ കൂടി
പതിവാക്കാം.

OTHER SECTIONS