പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്...

By online desk.13 08 2019

imran-azhar

 

ലോകത്ത് 42 കോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ ജനസംഖ്യയുടെ അഞ്ചുശതമാനം പേര്‍ക്ക് രോഗമുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഉൾപ്പെടുത്താവുന്ന ചില ഇനങ്ങള്‍ ഇതാ...

 

1. ഇലക്കറികള്‍


വൈറ്റമിന്‍, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ തുടങ്ങിയവയുടെ നല്ല സ്രോതസ്‌സാണ് ഹരിതനിറമുള്ള ഇലക്കറികള്‍. കൂടാതെ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നില്ല. സാധാരണമായി ലഭിക്കുന്ന ചീരയില്‍ പൊട്ടാസിയം, വൈറ്റമിന്‍ എ, കാല്‍സ്യം ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യവും അന്നജത്തെ ദഹിപ്പിക്കാന്‍ കഴിയുന്ന എന്‍സൈമുകളും ഇലക്കറികളുടെ സവിശേഷതയാണ്.2. തവിടോടുകൂടിയ ധാന്യങ്ങള്‍


തവിടുള്ള ധാന്യങ്ങളില്‍ നാരിന്റെ അംശം കൂടുതലാണ്. തവിടുനീക്കിയവയെക്കാള്‍ ഇതില്‍ പോഷകങ്ങളും ധാരാളമുണ്ടാകും. നാരുകള്‍ ദഹനത്തെ മെല്ലെയാക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാതിരിക്കാനും ഇതു സഹായിക്കും. പ്രമേഹമുള്ളവര്‍ തവിടുകളയാത്ത ഗോതമ്പും അരിയും ഉപയോഗിക്കണമെന്ന് പറയുന്നത് ഇക്കാരണത്താലാണ്. മൈദയുടെ റൊട്ടി ഒഴിവാക്കി ഗോതമ്പ് റൊട്ടി ഉപയോഗിക്കുന്നതാണ് നല്ലതാണ്.

 

3. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങള്‍


മത്തി, ചെമ്പല്ലി. ചൂര തുടങ്ങിയ മീനുകള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇവ പോളി അണ്‍സാച്വറേറ്റഡ്, മോണോ അണ്‍സാച്വറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയവയാണ്. ഈ അപൂരിത കൊഴുപ്പുകള്‍ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമാണ്. മീന് കറിവെച്ച് കഴിക്കുകയാണ് വേണ്ടത്. പൊരിക്കുമ്പോള്‍ ഇവയിലെ ഒമേഗ 3 യുടെ സാന്നിധ്യത്തില്‍ കുറവുണ്ടാകും.


4. പയര്‍ വര്‍ഗങ്ങള്‍


പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പയറുവര്‍ഗങ്ങള്‍. സസ്യജന്യ പ്രോട്ടീന്റെ കലവറയാണിവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. സങ്കീര്‍ണമായ അന്നജമായതിനാല്‍ പതുക്കെ മാത്രമേ ദഹിക്കൂവെന്നതും മെച്ചമാണ്.


5. വാല്‍നട്ട്


നട്‌സ് ഇനങ്ങള്‍ പൊതുവേ പ്രമേഹത്തിന് അനുയോജ്യമായ ഭക്ഷണമാണ്. ഇവയില്‍ വാല്‍നട്ടിലാകട്ടെ ഒമേഗ 3 ധാരാളമുണ്ട്. ദീര്‍ഘകാലം പ്രമേഹമുള്ളവര്‍ക്ക് വരാന്‍ സാധ്യതയുള്ള ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ഒമേഗ 3യ്ക്ക് കഴിയും. പ്രോട്ടീന്, വൈറ്റമിന് ബി–6, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയവയും വാല്‌നട്ടിലടങ്ങിയിരിക്കുന്നു.


6. നാരങ്ങയും ഓറഞ്ചും


അന്നജമില്ലാതെ വൈറ്റമിനുകള്‍ ശരീരത്തിലെത്താനുള്ള വഴിയാണ് ഓറഞ്ചും നാരങ്ങയുമടങ്ങുന്ന പഴങ്ങളുടെ ഉപയോഗം. ഇവയിലടങ്ങിയ ബയോഫ്‌ളേവനോയ്ഡ് ആന്റി ഓക്‌സിഡന്റുകളാണ് പ്രമേഹത്തെ ചെറുക്കാന് സഹായിക്കുന്നതെന്ന് ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിന് സി, ഫോളൈറ്റ്, പൊട്ടാസിയം എന്നിവയും നാരങ്ങയിലുണ്ട്.


7. കട്ടിത്തൈര്


നമ്മുടെ വയറിലുള്ള ഉപകാരികളായ ബാക്ടീരിയകളെ സഹായിക്കുന്നതാണ് തൈര്. ഇത് ദഹനത്തെ സഹായിക്കുന്നു. പ്രമേഹബാധിതരുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് തൈര് സാഹായിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

OTHER SECTIONS