തുളസിയിട്ടു വച്ച വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍ !

By Anju N P.07 Oct, 2017

imran-azhar

 


പുണ്യകര്‍മങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് തുളസി. പൂജാകര്‍മ്മങ്ങള്‍ക്ക് മാത്രമല്ല തുളസിയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണിത്. തുളസി കൊണ്ടു പല തരത്തിലും മരുന്നുകളുണ്ടാക്കാം. തുളസിയിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടും ഗുണങ്ങളേറെയാണ്.

 

  • ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.ആ തുളസിയിലകള്‍ കടിച്ചു തിന്നുകയും ചെയ്യാം. അല്ലെങ്കില്‍ വെള്ളം മാത്രം ഊറ്റിക്കുടിയ്ക്കാം

 

 

  • ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു വഴിയാണ് തുളസിയിട്ട വെള്ളം. പ്രത്യേകിച്ചു ജലദോഷം പോലുള്ള പ്രശ്നങ്ങളെങ്കില്‍.

 

  • യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.

 

  • കോള്‍ഡ്, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റ്ിഫംഗല്‍ ഗുണങ്ങളുണ്ട്.

 

  • സ്ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. സ്ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

 

 

OTHER SECTIONS