തൈറോയിഡെങ്കില്‍?

By online desk.09 05 2019

imran-azhar

ആധുനിക ഭക്ഷണ ക്രമങ്ങളും ശീലങ്ങളാലും നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയിഡ്. ഹൈപ്പോതൈറോയ്ഡിസവും, ഹൈപ്പര്‍ തൈറോയ്ഡിസവും തുടങ്ങി പ്രധാനമായും രണ്ട് തരം തൈറോയിഡ് പ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. നിത്യ ജീവിതത്തില്‍ പ്രകടമാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും തൈറോയിഡ് കാരണമാകും. എന്ത് കഴിക്കാം എന്ന ആശങ്ക തൈറോയിഡ് പ്രശ്‌നമുള്ളവരില്‍ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്.

 

. തൈറോയിഡ് രോഗമുള്ളവര്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം വെള്ളവും പഴങ്ങളും പച്ചക്കറിയും ധാരാളമായി കഴിക്കണം.

 

.വെളിച്ചെണ്ണ ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സഹായകമാണ്. ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.


.തൈറോയിഡ് ഹോര്‍മോണ്‍ ശരിയായ അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടണമെങ്കില്‍ അയഡിന്‍, കാത്സ്യം, നിയാസിന്‍, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലിക്കുന്നതാണ് ഉത്തമം.

 

.കടല്‍ വിഭവങ്ങളില്‍ അയഡിന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക..തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനാവശ്യമായ നിയാസിന്‍ തവിടുകളയാത്ത അരിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്.

 

. ഹൈപ്പോതൈറോയ്ഡിസമുളളവരില്‍ മലബന്ധം സാധാരണമാണ്. നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാന്‍ സഹായകമാണ്.

OTHER SECTIONS