നല്ല ഉറക്കം ലഭിക്കാന്‍...

By online desk .04 03 2020

imran-azhar

 

 

നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ശരിയായ ഉറക്കം ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സംരക്ഷിക്കുന്നു. ഉറക്കമില്ലായ്മ എന്ന പ്രശ്‌നം അഭിമുഖീകരിക്കുന്നുവെങ്കില്‍ ആ പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് ചുവന്ന് തുടുത്ത ചെറിപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പഴം കേക്ക്, ബ്രെഡ് എന്നിങ്ങനെയുള്ള പല ബേക്കറി വിഭവങ്ങളും അലങ്കരിക്കാന്‍ ചെറിപ്പഴം ഉപയോഗിക്കാറുണ്ട്.


നല്ല ഉറക്കം നല്‍കാന്‍ കഴിയുന്ന ഒരു പഴമാണ് ചെറി എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മാത്രമല്ല , കണ്ണടയ്ക്കുന്ന സമയം കൂട്ടാനും ഈ പഴത്തിന് സാധിക്കും. ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ രാത്രിയില്‍ അല്പം ചെറിജ്യൂസ് കഴിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ബ്രിട്ടനിലെ നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങള്‍ കുടിച്ചവരെയും നിരീക്ഷിച്ചാണ് പഠനം. തുടര്‍ന്നാണ് ചെറി ജ്യൂസ് കുടിച്ചവര്‍ക്ക് ദീര്‍ഘസമയത്തേക്ക് നല്‌ള ഉറക്കം കിട്ടിയെന്നും പകല്‍ ഉറക്കം തൂങ്ങുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇല്‌ളാതായെന്നും കണ്ടെത്തി.


ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന പ്രധാന ഘടകം. ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി എന്‍ എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മര്‍ദ്ദം, രോഗം, ജോലിസ്വഭാവം, മാനസിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉറക്കം കുറയ്ക്കാറുണ്ട്. നല്ല ഉറക്കം ലഭിക്കാന്‍ ചെറുചൂട് പാല്‍ കുടിക്കുന്നതിനേക്കാള്‍ നല്ലതാണ് ചെറി ജ്യൂസ് കുടിക്കുന്നത്.

 

OTHER SECTIONS