സുഖ നിദ്രയ്ക്കായി...

By Web Desk.25 07 2020

imran-azhar

 

 

നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഉറക്കമില്ലായ്മ. കൃത്യമായ ഉറക്കമില്ലായ്മ പലതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. സുഖനിദ്ര ലഭ്യമാക്കി ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ... യന്ത്രോപകരണങ്ങള്‍ നിര്‍ബന്ധമായും ഓഫാക്കുക: രാവിലെ വൈകി എഴുന്നേല്‍ക്കുന്നതിന് പ്രധാന കാരണം രാത്രി ഒരുപാട് സമയം മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയെല്‌ളാം ഉപയോഗിക്കുന്നത് കൊണ്ടാണ്. ഉറങ്ങുന്ന സമയങ്ങളില്‍ എല്‌ളാ ജോലികളും ഉപേക്ഷിച്ച് ശാന്തമാവുക. അല്‌ളാത്ത പക്ഷം അത് സുഖമായ ഉറക്കത്തെ തടസ്‌സപെ്പടുത്തുന്നു. കൃത്യമായ സമയം ഉണ്ടാക്കുക: ഉണരാനും ഉറങ്ങാനും കൃത്യമായ സമയം നിശ്ചയിക്കുക. സമയക്രമീകരണത്തിലെ പാളിച്ചകള്‍ ഉറക്കത്തെ ബാധിക്കും.ഇടക്ക് ആവശ്യാനുസരണം ഇതില്‍ മാറ്റം വരുത്താം. ഈ പ്രവര്‍ത്തി ദിനചര്യയാക്കിയാല്‍ ശാന്തമായ ഉറക്കം നിങ്ങളെ തേടിയെത്തും.

 

OTHER SECTIONS