ഈര്‍പ്പം നിലനിര്‍ത്തി നേത്രസംരക്ഷണത്തിനായി...

By online desk.23 06 2020

imran-azhar

 

 

കണ്ണുനീര്‍ മതിയായ അളവില്‍ ഇല്‌ളാത്ത അവസ്ഥയാണ് വരണ്ട കണ്ണുകള്‍. കണ്ണുകള്‍ക്ക് അയവും പോഷകവും നല്‍കുന്നത് കണ്ണുനീരാണ്. ചൊറിച്ചില്‍, പോറല്‍, കണ്ണ് നിറഞ്ഞ് ഒഴുകല്‍ എന്നിവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍. കണ്ണിന് ആയാസം അനുഭവപെ്പടുകയും കാറ്റും പുകയും അടിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുകയും കണ്ണില്‍ പീള കെട്ടുകയും ചെയ്യും. വരണ്ട കണ്ണുകള്‍ ചികിത്സിച്ച് ഭേദമാക്കിയില്‌ള എങ്കില്‍ കണ്ണുകളില്‍ വ്രണം ഉണ്ടാകാനും കോര്‍ണിയയില്‍ മുറിവുണ്ടാകാനും അണുബാധ ഉണ്ടാകാനും സാദ്ധ്യത ഏറെയാണ്.


നമ്മുടെ പല ശീലങ്ങളും വരണ്ട കണ്ണുകള്‍ക്ക് കാരണമാകാറുണ്ട്. പുസ്തകം വായിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മാതിരിക്കുന്നത് കണ്ണു നീരിന്റെ ശരിയായ വിതരണം തടസ്‌സപെ്പടുത്തും, ഇത് വരണ്ട കണ്ണിന് കാരണമായിത്തീരും. കോണ്ടാക്ട് ലെന്‍സ് ധരിക്കുന്നതും ലേസിക് സര്‍ജറിയും വരണ്ട കണ്ണിന് കാരണമാകാറുണ്ട്. ചില ഞരമ്പുകള്‍ മുറിക്കുന്നത് മൂലം കണ്ണ് ചിമ്മുന്നതില്‍ കുറവ് വരുന്നതാണ് ഇതിന് കാരണം. ചില അലര്‍ജി മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ കഴിക്കുന്നതും മറ്റ് ചില കാരണങ്ങളാണ്. ആര്‍ത്തവ വിരാമ കാലത്തോട് അനുബന്ധിച്ചും വരണ്ട കണ്ണുകള്‍ ഉണ്ടാകാറുണ്ട്. കാരണം ഹോര്‍മോണ്‍ മാറ്റത്തിന്റെ സമയമാണിത്. ഹോര്‍മോണ്‍ അസന്തുലിതയും വരണ്ട കണ്ണുകളും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.


വരണ്ട കണ്ണുമായി ബന്ധപെ്പട്ടുണ്ടാകുന്ന അണുബാധ മൂലം സാധാരണയായി കണ്ണിന് ചൊറിച്ചില്‍ അനുഭവപെ്പടാറുണ്ട്. ഇത് കണ്ണിലെ ദ്രവം ഉള്‍പെ്പടെ കണ്ണിന് അയവ് നല്‍കുന്നതെല്‌ളാം വലിച്ചെടുക്കാന്‍ കാരണമാകും. അതിനാല്‍ ഏത് തരത്തിലുള്ള അണുബാധയും ഒഴിവാക്കാന്‍ ശ്രമിക്കുക. വരണ്ട കണ്ണുകള്‍ വിഷമിപ്പിക്കുന്നുണ്ട് എങ്കില്‍ ആശ്വാസം നല്‍കുന്ന ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. കൃത്രിമ കണ്ണുനീര്‍ ആണ് ആര്‍ത്തവ വിരാമം മൂലമുള്ള വരണ്ട കണ്ണുകള്‍ക്ക് സാധാരണ സ്വീകരിക്കുന്ന പ്രതിവിധി. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, അണ്ടിപരിപ്പുകള്‍, വിത്തുകള്‍ എന്നിവ കഴിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കുകയും കണ്ണുനീരിന്റെ ഉല്‍പ്പാദനം ഉയര്‍ത്തുകയും ചെയ്യും. കൂടാതെ കണ്ണുനീരിലെ എണ്ണ ഉല്‍പ്പാദനത്തിനും സഹായിക്കും. വരണ്ട കണ്ണിന് ഏതെങ്കിലും മരുന്നുകള്‍ കാരണമാവുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന പുക പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. ഇതിന് പുറമെ കണ്ണുകള്‍ക്ക് നല്‌ള വിശ്രമം നല്‍കുകയും ആവശ്യമെങ്കില്‍ മരുന്ന് ഒഴിക്കുകയും ചെയ്യുക.

 

OTHER SECTIONS