കാലുകള്‍ക്ക് മൃദുത്വവും ഭംഗിയും നല്‍കാന്‍...

By Online desk.13 05 2020

imran-azhar

 

 

മുഖവും കാക്കുന്നതുപോലെ തന്നെയാണ് കാലിന്റെ കാര്യത്തിലും ശ്രദ്ധ വേണം. പെഡിക്യൂര്‍ തുടങ്ങി നിരവധി സൗന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ കാര്യത്തിലും പരീക്ഷിക്കുന്നത്. എന്നാല്‍, അടുക്കളയില്‍ നിന്ന് തന്നെ കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യ തുടങ്ങാം...


ലെമണ്‍ ജ്യൂസ്: ആദ്യം കാല്‍ നല്‌ള തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അത് ക്രീമുമായി ചേര്‍ത്ത് കാലില്‍ മസാജ് ചെയ്യുക. 20 മിനിറ്റിനുശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല്‍ തുടയ്ക്കുക. കാലുകള്‍ വളരെ മൃദുത്വമുള്ളതായി അനുഭവപെ്പടും.


വാക്‌സിംഗ്: ഭംഗിയുള്ള കാലുകള്‍ക്ക് വാക്‌സിംഗ് ചെയ്യേണ്ടത് നിര്‍ബ്ബന്ധമാണ്. നിങ്ങളുടെ സ്‌കിന്നിന് ചേരുന്ന ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച് കാലിലെ രോമങ്ങള്‍ നീക്കം ചെയ്യുക. വാക്‌സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്‌കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


തൈരും ഗോതമ്പ്മാവും: ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്‌സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്‍കാനും ഇത് സഹായിക്കും.


വിനാഗിരിയും തൈരും: ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്‌സ് ചെയ്യുക. നന്നായി മിക്‌സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്‍കും

 

OTHER SECTIONS