അരിഭക്ഷണം ഒഴിവാക്കാതെ വണ്ണം കുറയ്ക്കാം

By Online Desk .08 09 2019

imran-azhar

 

 

അമിതവണ്ണം കുറയ്ക്കാന്‍ അരിഭക്ഷണം ഒഴിവാക്കി പകരം ഗോതമ്പ്, മൈദ, റവ എന്നിവ കഴിച്ചാല്‍ പോരേ.. അമിതവണ്ണം ഉള്ളവരിലും പ്രമേഹരോഗികളിലും ഏറ്റവും കൂടുതലുള്ള ഒരു തെറ്റിദ്ധാരണയാണിത്. ചോറ്, ഇഡ്ധലി, ദോശ ഇവയെല്ലാം ഒഴിവാക്കി പകരം ചപ്പാത്തി, പൂരി, പൊറോട്ട, റൊട്ടി മുതലായവ കഴിക്കുന്നു. ശരീര ഭാരം കൂടുകയല്ലാതെ കുറയുകയില്ല.


അരി, ഗോതമ്പ്, മറ്റ് ചെറുധാന്യങ്ങള്‍ എന്നിവയുടെയെല്ലാം പ്രധാന ഘടകം അന്നജമാണ്. ഒരു ഗ്രാം അന്നജത്തില്‍ നിന്ന് നാലു കലോറി ഊര്‍ജം ലഭിക്കും. ഒരു കപ്പ് ചോറും രണ്ടു ചപ്പാത്തിയും ഏകദേശം ഒരേ അളവിലാണ് ഊര്‍ജം നല്‍കുന്നത്. ഉപ്പുമാവ്, പൊറോട്ട, റൊട്ടി, റസ്‌ക്, ബണ് എന്നിവയൊക്കെ സംസ്‌കരിച്ചെടുത്തതും ഭക്ഷ്യനാരുകല്‍ തീരെ ഇല്ലാത്തതുമായ റവ, മൈദ എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇവയില്‍ കൊഴുപ്പിന്റെ അളവും കൂടുതലായിരിക്കും. ഇതും ഊര്‍ജമൂല്യം കൂട്ടുന്നു. ശരീരത്തിന് ആവശ്യമായ അളവില്‍ അരിയാഹാരം കഴിച്ചുകൊണ്ടും അമിതവണ്ണം കുറയ്ക്കാം. ഇതോടൊപ്പം ധാരാളം നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും അമിത മധുരം, കൊഴുപ്പ് എന്നിവ ഒഴിവാക്കുകയും വേണം. വ്യായാമമാണ് അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാനം.

 

OTHER SECTIONS