ആരോഗ്യം നിലനിര്‍ത്താന്‍...

By Online Desk.13 05 2020

imran-azhar

 

 

ആരോഗ്യം നിലനിര്‍ത്താന്‍ പലവിധ മാര്‍ഗ്ഗങ്ങളും പാലിക്കാറുണ്ട്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധയോടെ ശീലമാക്കിയാല്‍ ആരോഗ്യം നിലനിര്‍ത്താം. ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...

 

കൈകള്‍ നന്നായി കഴുകുക: ആരോഗ്യം സംരക്ഷണാര്‍ത്ഥം പാലിക്കേണ്ട ഒരു പ്രധനാ മാര്‍ഗ്ഗമാണ് വ്യക്തി ശുചിത്വം. എപ്പോഴും കൈകള്‍ വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം പാകം ചെയ്യുകയോ, വിളമ്പുകയോ, കഴിക്കുകയോ ചെയ്യുന്നതിന് മുമ്പെല്‌ളാം കൈകള്‍ നന്നായി കഴുകുക.


നല്ല വെള്ളം മാത്രം ഉപയോഗിക്കുക: പല്ല് തേയ്ക്കുന്നതിനും ഐസ് ഉണ്ടാക്കുന്നതിനും പാചകം ചെയ്യുന്നതിനും പഴങ്ങള്‍, പച്ചക്കറികള്‍, പാത്രങ്ങള്‍ എന്നിവ കഴുകുന്നതിനും എല്‌ളാം ശുചിത്വമേറിയ വെള്ളം മാത്രം ഉപയോഗിക്കുക. പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാകാന്‍ സാദ്ധ്യതയുണ്ട്. കഴിവതും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.


ഭക്ഷണം: ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഭക്ഷ്യവസ്തുക്കളില്‍ നിന്നുള്ള വിഷബാധ ഏല്‍ക്കാതിരിക്കാന്‍ മുട്ട, ഇറച്ചി, മീന്‍ തുടങ്ങിയവ എടുത്ത പാത്രങ്ങളും മറ്റ് ഉപകരണങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ അവയില്‍ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുക്കാവൂ. കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കി, ശുചിത്വമുള്ളതും, ഫ്രഷായതും, പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ ശീലമാക്കുക.


നന്നായി ഉറങ്ങുക: ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനപെ്പട്ട ഒരു കാര്യമാണ് ഉറക്കം. കൃത്യമായ ഉറക്കം ശീലിക്കുക. ഒരു ദിവസം 06 മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.


വ്യായാമം : പതിവായി വ്യായാമം ചെയ്യുന്നത് ഏത് പ്രായക്കാരാണെങ്കിലും നല്‌ള ആരോഗ്യം നിലനിറുത്താന്‍ ശീലിക്കാവുന്നതാണ്. മതിയായ അളവില്‍ വ്യായാമം വ്യായാമം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപെ്പട്ടതാണ്.

 

OTHER SECTIONS