കഴുത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാം

By online desk.25 06 2019

imran-azhar

 

 

ഒരു വലിയ സ്പൂണ്‍ നാരങ്ങാനീര്, ഒരു വലിയ സ്പൂണ്‍ പാല്‍പ്പാട, ഒരു വലിയ സ്പൂണ്‍ വെള്ളരിക്കാനീര്, അര വലിയ സ്പൂണ്‍ പഞ്ചസാര ഇവ അഞ്ചു വലിയ സ്പൂണ്‍ പാലില്‍ കലര്‍ത്തി പതിവായി കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പും ചുളിവും മാറി മനോഹരമാകും.രണ്ടുവലിയ സ്പൂണ്‍ ഉലുവ അരച്ച് രണ്ടു വലിയ സ്പൂണ്‍ തൈരില്‍ ചേര്‍ത്തു കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിനു ഭംഗിയും തിളക്കവും ഉണ്ടാകും. ഒരു പിടി കറുത്ത മുന്തിരിങ്ങയുടെ ചാറെടുത്ത് അതില്‍ അര വലിയ സ്പൂണ്‍ വിനാഗിരിയും നാലു സ്പൂണ്‍ പനിനീരും ചേര്‍ത്തു പുരട്ടിയാല്‍ കഴുത്തിലെ കറുപ്പുനിറം മാറും.