പ്രമേഹത്തെ പ്രതിരോധിക്കാന്‍...

By online desk .20 05 2020

imran-azhar

 

 

ആധുനികയുഗത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. പാരമ്പര്യവും, മാറുന്ന ഭക്ഷണ ശീലങ്ങളും മാത്രമല്ല, പലപ്പോഴും സ്‌ട്രെസും പ്രമേഹത്തിന് കാരണമാകാറുണ്ട്. ഒരിക്കല്‍ വന്നാല്‍ പിന്നെ പ്രമേഹം ചികിത്സിച്ച് മാറ്റാന്‍ പ്രയാസമാണ്. ജീവിതശൈലികളിലേയും, ഭക്ഷണത്തിന്റെയും നിയന്ത്രണ ക്രമീകരണങ്ങളിലൂടെ പ്രമേഹം ഒരു പരിധി വരെ നിയന്ത്രണവിധേയമാക്കാം. പ്രമേഹ നിയന്ത്രണത്തിന് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പുകളേയും ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, നിയന്ത്രണവിധേയത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ ചിലപ്പോഴെങ്കിലും പലരിലും പലവിധ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍, പാര്‍ശ്വഫലമൊന്നുമില്ലാതെ ആരോഗ്യകരമായി തികച്ചും ലളിതമായ ഒറ്റമൂലികളായ നാട്ടുമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാം. പ്രമേഹത്തെ വരുതിയാലാക്കാന്‍ സഹായിക്കുന്ന ഇത്തരം ഒറ്റമൂലികളായ നാട്ടുമാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...

 


നെല്‌ളിക്ക, കറിവേപ്പില, മഞ്ഞള്‍: നെല്‌ളിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിക്കുന്നത് പ്രമേഹത്തിനുള്ള നലെ്‌ളാരു പരിഹാരമാണ്.ആവശ്യമുള്ള സാധനങ്ങള്‍: അഞ്ച് നെല്‌ളിക്ക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് കറിവേപ്പില, ഒരു നുള്ള് ഉപ്പ്. തയ്യാറാക്കി ഉപയോഗിക്കേണ്ടവിധം: നെല്‌ളിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതും ബാക്കിയെല്‌ളാം ചേരുവകളും അര ഗ്‌ളാസ് വെള്ളത്തില്‍ ചേര്‍ത്തരയ്ക്കുക. ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിക്കുക. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഈ പാനീയം കുടിക്കുക. നെല്‌ളിക്കയും മഞ്ഞളും കാന്താരിമുളകും: നെല്‌ളിക്കയും മഞ്ഞളും കാന്താരിമുളകും ചേര്‍ത്തരച്ചു ചമ്മന്തിയുണ്ടാക്കി കഴിക്കുക. ഇത് പ്രമേഹമത്തിന് മാത്രമല്ല, കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനും ഏറെ നല്ലതാണ്.


നെല്‌ളിക്കയും മഞ്ഞള്‍പ്പൊടിയും: നെല്‌ളിക്ക നാലഞ്ചെണ്ണമെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഒരു ഗ്‌ളാസ് വെള്ളത്തിലിട്ടു തിളപ്പിക്കുക. ഈ വെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പെ്പാടിയിട്ട് കലക്കി വെറുംവയറ്റില്‍ കുടിക്കുക. കറ്റാര്‍വാഴ: കറ്റാര്‍വാഴയിലെ ഫൈറ്റോസ്റ്റിറോളുകള്‍ പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നു. ഫൈറ്റോസ്റ്റിറോളുകള്‍ക്ക് ആന്റിഗൈ്‌ളസമിക് ഇഫക്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹബാധയുള്ളവര്‍ക്ക് പറ്റിയ നലെ്‌ളാരു ഔഷധമാണ്. വയനയില അഥാവാ ബേ ലീഫ് ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഒരു നുള്ളു മഞ്ഞള്‍പെ്പാടിയും കറ്റാര്‍വാഴ ജെല്‌ളും ചേര്‍ത്ത് കുടിക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കാന്‍ നല്‌ളതാണ്. ഉലുവ: പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഉലുവ ഏറെ ഗുണപ്രദമാണ്. ഉലുവ ഇന്‍സുലിന്‍ ഉല്‍പ്പാദനത്തിന് പാന്‍ക്രിയാസിനെ സഹായിക്കുന്നു. ഇതില്‍ ഫൈബറും ധാരാളമുണ്ട്. ഇത് സ്റ്റാര്‍ച്ചിനെ സിമ്പിള്‍ ഗ്‌ളൂക്കോസായി മാറ്റുന്നു. ഉലുവയിട്ട് തിളപ്പിച്ച വെള്ളം പ്രമേഹം കുറയ്ക്കാന്‍ നല്‌ളതാണ്. രാത്രി രണ്ട് സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തി രാവിലെ ഈ വെള്ളവും കുടിക്കുക. ഉലുവ വായിലിട്ട് വെറുംവയറ്റില്‍ ചവരച്ച് കഴിക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്.

 

OTHER SECTIONS