ഭക്ഷണക്രമത്തില്‍ നിന്ന് ഇവ ഒഴിവാക്കൂ... തൈറോയിഡിനെ നിയന്ത്രിക്കാം

By Online Desk.05 05 2020

imran-azhar

 

 

നമ്മളില്‍ പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. എന്നാല്‍, നാം കഴിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ തൈറോയിഡിന് കാരണമാകുകയോ, രോഗവസ്ഥ ഗുരുതരമാക്കുകയോ ചെയ്യുന്നുവെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. അതിനാല്‍ ചില ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ തൈറോയിഡിനെ പ്രതിരോധിക്കാം. തൈറോയിഡിനെ നിയന്ത്രിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷ്യവസ്തുക്കളെക്കുറിച്ച് അറിയൂ... കാബേജ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികള്‍ തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ഗോയ്റ്ററൊജെന്‍സ് എന്ന പദാര്‍ത്ഥം ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ തടയുകയും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിന് കാരണമാകുകയും ചെയ്യും. അമിതമായി ടെന്‍ഷന്‍ തോന്നുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുകയും ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പുകവലി, അമിതമായ മദ്യപാനം, സ്ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഗുളികള്‍ എന്നിവയും തൈറോയ്ഡിന് കാരണമാണ്. പ്‌ളാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരു ഘടകമാണ്.പ്‌ളാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിക്കുന്ന ഭക്ഷണവും വെളളവും ഉപയോഗിക്കുന്നതും ഭക്ഷണം പ്‌ളാസ്റ്റിക് പാത്രങ്ങളില്‍ ചൂടാക്കുന്നതുമെല്‌ളാം ദോഷം ചെയ്യും.

 

OTHER SECTIONS