തിളക്കമാര്‍ന്ന തലമുടി സ്വന്തമാക്കാന്‍...

By online desk .21 03 2020

imran-azhar

 

 

അല്‍പ്പം ശ്രദ്ധയുണ്ടെങ്കില്‍ തിളങ്ങുന്ന മുടി യാഥാര്‍ത്ഥ്യമാക്കാവുന്നതേയുള്ളൂ. തലമുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ... കുളിക്കുന്നതിന് അല്‍പ്പം സമയം മുമ്പ് മുടിയില്‍ ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിക്കു തിളക്കവും മൃദുത്വവും നല്‍കും. ബട്ടര്‍ ഫ്രൂട്ട് ഉടച്ച് അതില്‍ ഒലീവെണ്ണയും അല്‍പ്പം ബേക്കിംഗ് പൗഡറും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുന്നതും നല്‌ളതാണ്. മുട്ട മുടിയുടെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. മുട്ട അടിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. അല്‍പ്പസമയത്തിന് ശേഷം കഴുകിക്കളയുക. ഷാമ്പൂ ഉപയോഗിച്ചു മുടി കഴുകിയാല്‍ കണ്ടീഷണറും പുരട്ടുവാന്‍ ശ്രദ്ധിക്കുക. മുടി ഒതുങ്ങിയിരിക്കുകയും തിളക്കം കൂടുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കണ്ടീഷണര്‍ പുരട്ടുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിച്ച് രണ്ടുമിനിറ്റു നേരം കഴിഞ്ഞേ കഴുകാവൂ. വേണമെങ്കില്‍ വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കണ്ടീഷണറിന് പകരം ഉപയോഗിക്കാവുന്നതേയുള്ളൂ. ഇതും മുടിക്കു തിളക്കം നല്‍കും. ചൂടുവെള്ളത്തില്‍ ഒരിക്കലും മുടി കഴുകരുത്. മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനും തിളക്കത്തിനും എപേ്പാഴും തണുത്തവെള്ളമാണ് നല്‌ളത്. ഉണങ്ങിയ ശേഷം മാത്രം മുടി ചീകുക. അലെ്‌ളങ്കില്‍ മുടി പൊട്ടിപേ്പാവുകയും ജട പിടിക്കുകയും ചെയ്യും.

 

OTHER SECTIONS