പുകവലിയില്‍ നിന്ന് രക്ഷനേടാന്‍...

By online desk.10 02 2020

imran-azhar

 

 

ജോലിത്തിരക്കിടയിലെ ഇടവേളകളിലും, പലതരം മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടാനും പലപ്പോഴും പുകവലി ശീലമാക്കാറുണ്ട് പലരും. എന്നാല്‍, അതിന്റെ ദോഷവശങ്ങളെക്കുറിച്ച് നല്ലതുപോലെ അറിയാമെങ്കിലും പിന്തിരിയാന്‍ പലപ്പോഴും കഴിയാറില്ല. ആദ്യം ചെറിയ തോതില്‍ തുടങ്ങുന്നത് പിന്നീട് ചിലപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഇതിന് അഡിറ്റ് ആകുന്നവരും കുറവല്ല. ഈ ദുശീലത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


പുകവലി ഉപേക്ഷിക്കാന്‍ തയാറെടുപ്പുകള്‍ വേണം. തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക. പുതിന, ഗ്രാമ്പു, ചോകേ്‌ളറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്റെ പിന്തുണകൂടെയുണ്ടെങ്കില്‍ പരിശ്രമങ്ങളെല്ലാം തീര്‍ച്ചയായും ഫലവത്താകും. മിക്കവരും മാനസ്‌സിക സമ്മര്‍ദ്ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍, മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്‌സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്‌സാജ് ചെയ്യുന്നതും സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

 

ഒരു ചെറിയ പഫ് പോലും എടുക്കിലെ്‌ളന്ന തീരുമാനമാണ് ഏതൊരു സ്ഥിരം പുകവലിക്കാരനും എടുക്കേണ്ടത്. എന്നാല്‍, പുകവലിക്കാന്‍ തോന്നല്‍ ഉണ്ടാകുന്ന ഓരോ വ്യക്തിക്കുമുണ്ടാകുന്ന ചിന്ത, ഒരു സിഗരറ്റ് വലിച്ചതുകൊണ്ട് മാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ്. പക്ഷേ, ഒരു ചെറിയ പഫ് പോലും ശരീരത്തിന് ദോഷമുണ്ടാക്കുന്നതാണ്. പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്‌സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ ഇല്ലാതാക്കാന്‍ സഹായിക്കും.

 

OTHER SECTIONS