പല്ലിലെ കേടുപാടുകളകറ്റി വേദനയ്ക്ക് പരിഹാരം കാണാം

By Web Desk.25 07 2020

imran-azhar

 

 

നമ്മളില്‍ പലരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് പല്ലുവേദന. പല്ലുകളിലെ മിനറലുകള്‍ നശിക്കുന്നതാണ് പല്ല് നശിക്കാനുള്ള ഒരു പ്രധാന കാരണം. പല്ലുകളിലെ കേടുപാടുകളെ പരിഹരിച്ച് ദന്തസംരക്ഷണത്തിന് സഹായകമാകുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ... കരയാമ്പൂവിലടങ്ങിയിരിക്കുന്ന യൂജിനോള്‍ നല്ല വേദനസംഹാരിയാണ്. പല്ലുകളിലെ ദ്വാരങ്ങളുണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തി. വേദനയെ ഇല്ലാതാക്കാന്‍ അല്‍പ്പം പഞ്ഞില്‍ കരയാമ്പൂ എണ്ണയില്‍ എടുത്ത് പല്ലിലെ പ്രശ്‌നഭാഗത്ത് വയ്ക്കുക. ഒലിവ് ഓയില്‍, വെളിച്ചെണ്ണ തുടങ്ങി ഏതെങ്കിലും വെജിറ്റബിള്‍ എണ്ണ എടുത്ത അഞ്ച് മുതല്‍ 10 മിനിറ്റ് വരെ വായില്‍ കൊള്ളുന്നത് വായ്ക്കകത്തെ അണുക്കളെ നശിപ്പിച്ച് പല്ലുവേദനയ്ക്ക് ശമനം ലഭിക്കാന്‍ ഉത്തമമാണ്.

 

OTHER SECTIONS