തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍: സമൃദ്ധമായ തലമുടി സ്വന്തമാക്കാം

By online desk.19 06 2019

imran-azhar

 

 

മുടികൊഴിച്ചില്‍, താരന്‍, വരണ്ട തലമുടി തുടങ്ങി കേശസംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍, നിത്യജീവിതത്തിലെ നമ്മുടെ ചില തെറ്റായ ശീലങ്ങളാണ് ഈ കാരണങ്ങളുടെ എല്ലാം പിന്നില്‍ എന്നതാണ് സത്യം. നിത്യജീവിതത്തിലെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രം മതി ആരോഗ്യം സംരക്ഷിച്ച് സമൃദ്ധമായ തലമുടി സ്വന്തമാക്കാം. കുളി കഴിഞ്ഞാല്‍ മുടി ഉണക്കാനായി മിക്കവാറും സ്ത്രീകള്‍ മുടിയില്‍ തോര്‍ത്ത് ചുറ്റാറുണ്ട്. എന്നാല്‍, ഈ ശീലം തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടാന്‍ കാരണമാകും.

 

നനവോടുകൂടി തലമുടി കെട്ടിവയ്ക്കുന്നത് തലമുടിയുടെ ബലം കുറയാനും, കൊഴിയാനുമുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. മാത്രമല്ല, തലമുടി പെട്ടെന്ന് പൊട്ടിപോകാനും, ദുര്‍ഗന്ധത്തിനും ഇടയാക്കും. നനഞ്ഞമുടി ചികുന്നതും മുടി പൊട്ടുന്നതിന്ന് കാരണമാകും. മുടി ഉണക്കാനായി ഹെയര്‍ ഡ്രൈയറുകള്‍ ഉപയോഗിക്കുന്നവര്‍ ഹെയര്‍ ഡ്രൈയര്‍ തലയോട് അധികം ചേര്‍ത്ത് വച്ച് മുടി ഉണക്കാതിരിക്കുക. ഇത് മുടിക്ക് മാത്രമല്ല, പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

OTHER SECTIONS