ഡയറ്റും വ്യായാമവുമില്ലാതെ ശരീര ഭാരം കുറയ്ക്കാം

By online desk.25 06 2019

imran-azhar

 

 

ആരോഗ്യ - സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണം. പ്രശ്‌ന പരിഹാരത്തിനായി ഭക്ഷണക്രമത്തില്‍ ഇഷ്ടമുള്ള പലതും ഒഴിവാക്കിയും, ഇഷ്ടമില്ലാത്തവ ഉള്‍പ്പെടുത്തിയും സമയബന്ധിതമായി ഡയറ്റ് ചെയതും, ഇല്ലാത്ത സമയം കണ്ടെത്തി പലവിധ വ്യായാമക്രമങ്ങള്‍ ചെയ്യുന്നവരുമാണ് ഭൂരിഭാഗം പേരും. എന്നാല്‍, പ്രത്യേകിച്ച് കഠിനാദ്ധ്വാനം ഒന്നും ചെയ്യാതെ ശരീരഭാരം കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തല്‍.


ദിവസവും കുറച്ച് മണിക്കൂറുകള്‍ വെറുതെ ഓഫീസില്‍ നിന്നാല്‍ മതി, ഭാരം കുറയുമെന്ന് ന്യൂയോര്‍ക്കിലെ മയൊ ക്‌ളിനിക്കില്‍ നടന്ന പഠനത്തില്‍ പറയുന്നു. കുറച്ച് സമയം നില്‍ക്കുന്നത് പോലും കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷരുടെ പുതിയ പഠനം പറയുന്നത്. ആയിരത്തോളം പേരെ ഉള്‍പ്പെടുത്തി കാര്‍ഡിയോളജിസ്റ്റ് ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠത്തില്‍ നില്‍ക്കുന്നവരിലെ കലോറി പെട്ടെന്ന് എരിഞ്ഞതായി കണ്ടെത്തി. നില്‍ക്കുമ്പോള്‍ 0.15 കൂടുതല്‍ കലോറി ഒരു മിനിറ്റില്‍ എരിയുമത്രേ. അതായത് 65 കിലോഗ്രാം ശരീരഭാരമുളളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോള്‍ 54 കലോറി വരെ കുറയുമെന്നാണ് ഗവേഷക പഠനത്തിന്റെ കണ്ടെത്തല്‍.


അധികനേരം ഇരിക്കുന്നത് വണ്ണം കൂട്ടുക മാത്രമല്ല, പലവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും ഗവേഷകരുടെ പഠനം പറയുന്നു. കായികാദ്ധ്വാനം ഇല്ലാതെ ഉദാസീനമായ ജീവിതശൈലിയാണെങ്കില്‍ അത് ആയുസ്‌സിനെയും ബാധിക്കുമെന്നും, വെറുതേ ഇരുന്നാല്‍ ശരീരത്തില്‍ ഫാറ്റ് അടിയുമെന്നും വ്യായാമം ചെയ്യാത്തവരോ, ജിമ്മില്‍ പോകാത്തവരോ ആണെങ്കില്‍ ദിവസവും കുറച്ച് സമയം നില്‍ക്കുന്നതാണ് ഉത്തമമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

OTHER SECTIONS