അമിത ഭാരം കുറയ്ക്കാന്‍...

By Online Desk.15 05 2020

imran-azhar

 

 

അമിത ഭാരം കുറയ്ക്കാന്‍ നിരവധി പരീക്ഷങ്ങള്‍ ചെയ്ത് കാര്യഫലം ലഭിക്കാതെ വിഷമിക്കുന്നവര്‍ക്ക് ഒരു പ്രതിവിധിയാണ് ബദാം. ആശ്ചര്യപ്പെടാന്‍ വരട്ടെ, ബദാമിന്റെ സവിശേഷതകളെക്കുറിച്ചറിയൂ... വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, അയണ്‍ തുടങ്ങി ഇവയിലില്‌ളാത്ത പോഷകമിലെ്‌ളന്നു തന്നെ പറയാം. പൊട്ടാസ്യം ഉയര്‍ന്നതോതില്‍ ഉള്ളതുകൊണ്ടും, സോഡിയത്തിന്റെ അളവ് കുറവായതു കൊണ്ടും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ബദാം ആഹാരത്തില്‍ ഉള്‍പെ്പടുത്തുന്നതിലൂടെ കഴിയുന്നു. കൂടാതെ കൊളസ്ട്രാള്‍ നിയന്ത്രിക്കുന്നതിനും ഇത് ഉത്തമമാണ്. കാന്‍സര്‍ തടയാനും ബദാം നല്‌ളതാണ്. രക്തധമനികളിലെ തടസം മാറ്റാനും ഇത് നല്ലതാണ്.


ഹൃദ്‌രോഗ, സ്‌ട്രോക്ക് മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്‌ള, ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും. ഫോളിക് ആസിഡ് ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത് നല്‌ളതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപെ്പടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും. അമിത ഭാരം കുറയ്ക്കാന്‍ ബദാം തന്നെയാണ് നല്ലത്. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബദാമിന് കഴിയുന്നു. ഇത് കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇന്‍സുലിന്റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്.


മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്‌ളതാണ്. മാത്രമല്‌ള, തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് കായിക ബലം വര്‍ദ്ധിക്കുന്നതിന് കാരണമാകും. ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ നല്‌ളതാണ്. ചര്‍മ്മ സൗന്ദര്യത്തിനും ബദാം ഒരുത്തമ ഔഷധമാണ്. ചര്‍മ്മ സൗന്ദര്യത്തിന് ഒന്നാന്തരമാണ് ബദാം എണ്ണയും, ബദാം മില്‍ക്കും. ഇതിന്റെ ഉപയോഗം ചര്‍മ്മം മൃദുലമാക്കാന്‍ വളരെ സഹായകരമാണ്. ബദാം കൊണ്ട് ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം. ബദാം അരച്ചെടുത്ത് പാലില്‍ ചേര്‍ത്ത് ദിവസവും മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ചര്‍മ്മം തിളങ്ങും. ബദാം കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ത്രീകള്‍ക്ക് ശരീരവടിവ് ലഭിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ബദാമില്‍ ധാരാളം സിങ്കടങ്ങിയിട്ടുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനു സഹായിക്കും. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കി ബദാം ശീലമാക്കൂ. കാരണം അത് ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ്. വിശപ്പു മാറാന്‍ ബദാം നല്‌ളതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം വര്‍ദ്ധിക്കും.

 

OTHER SECTIONS