അമിത വണ്ണവും കുടവയറും കുറയ്ക്കാം

By Web Desk.09 08 2020

imran-azhar

 

 

ആരോഗ്യ- സൗന്ദര്യ സംരക്ഷണകാര്യത്തില്‍ നമ്മളില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കുടവയറും തടിയും. പലതരം പരീക്ഷണങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കണ്ടെത്താനായില്ലെങ്കില്‍ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ... കുടവയറും തടിയും സമയവും തമ്മില്‍ ബന്ധമുണ്ട്. വയര്‍ കുറയാനും തടി കുറയാനുമുള്ള പ്രധാന വഴികളില്‍ ഒന്നാണ് വെറും വയറ്റില്‍ രാവിലെ കഴിക്കുന്ന പാനീയങ്ങള്‍. ദഹനം ശക്തിപെ്പടുത്തിയും നല്‌ള ശോധനയിലൂടെയും അപചയപ്രക്രിയ ശക്തിപെ്പടുത്തിയുമാണ് ഇത് സാദ്ധ്യമാക്കുന്നത്. വെറും വയറ്റില്‍ കുടിച്ച്, കുടവയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗത്തെക്കുറിച്ചറിയൂ...


. ധാരാളം വെള്ളം കുടിക്കുക.


. മഞ്ഞള്‍പെ്പാടി ഒരു ഗ്‌ളാസ് ചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഇപ്രകാരം കുറഞ്ഞത് ഒരു മാസമെങ്കിലും ചെയ്യുക. ഫലം നിശ്ചയം.


. ഒരു ഗ്‌ളാസ് വെള്ളത്തില്‍ ഇഞ്ചി അരിഞ്ഞിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക.


. ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും കുടവയറും തടിയും കുറയ്ക്കുന്നതിന് ഗുണം ചെയ്യും.


. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്‌ളാസ് വെള്ളത്തില്‍ കലക്കി രാവിലെ പ്രാതലിന് മുമ്പ് കുടിക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.


. ചെറുനാരങ്ങാവെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മുളകുപൊടിയിട്ട് വെറും വയറ്റില്‍ കുടിക്കുക. ഇത് തടി കുറയാന്‍ നല്‌ളതാണ്.


. ഉലുവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും.


. തേന്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും കുടവയറും തടിയും കുറയ്ക്കാന്‍ നല്‌ളതാണ്. ചൂടോടെ തേന്‍ ചേര്‍ക്കരുത്. ഇളംചൂടാകുമ്പോള്‍ ചേര്‍ക്കുക.


. വെറും വയറ്റില്‍ ചെറുചൂടുവെള്ളം പതിവായി കുടിക്കുക
ഇത്തരം പനീയങ്ങള്‍ പരീക്ഷിച്ച ഉടന്‍ തന്നെ ഫലം ലഭിക്കണമെന്നില്ല. കഴിവതും കുറഞ്ഞത് ഒരു മാസമെങ്കിലും ഈ പാനീയങ്ങള്‍ യഥാവിധി ഒന്ന് പരീക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.

 

 

OTHER SECTIONS