കാന്‍സറിനെ പ്രതിരോധിക്കാം

By online desk .24 07 2020

imran-azhar

 

 

നിസാരമായ ലക്ഷണങ്ങളുമായി വന്ന് ചിലപേ്പാള്‍ ജീവനെടുക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. കാന്‍സര്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കും. എന്നാല്‍, വരാതെ തടയുന്നതാണ് കൂടുതല്‍ നല്ലത്. കാന്‍സറിനെ ചികിത്സിച്ച് മാറ്റാനും തടയാനും കഴിയുന്ന കറ്റാര്‍വാഴയുപയോഗിച്ചുള്ള ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമുണ്ട്. കറ്റാര്‍ വാഴയില്‍ 200ല്‍ അധികം ബയോആക്ടീവ് ഘടകങ്ങളുണ്ട്. പോളിസാക്കറൈഡുകള്‍, എന്‍സൈമുകള്‍, വൈറ്റമിനുകള്‍, കാത്സ്യം, സിങ്ക്, അയേണ്‍, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ ഇതില്‍ ചിലതു മാത്രമാണ്. കറ്റാര്‍വഴയില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇതാണ് കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നത്.


പുതിയ രക്തകോശങ്ങളെ ഉല്‍പാദിപ്പിക്കുന്ന വൈറ്റമിന്‍ ബി12 എന്ന വൈറ്റമിനും ഇതില്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് വെജിറ്റേറിയന്‍കാര്‍ക്ക് ഗുണം ചെയ്യുന്ന ഒന്ന്. കാരണം മാംസത്തിലാണ് ഇത് പ്രധാനമായുമുള്ളത്.
ശരീരത്തിനാവശ്യമായ 22 പ്രധാന അമിനോ ആസിഡുകളില്‍ 20 എണ്ണവും കറ്റാര്‍വാഴ ജ്യൂസിലുണ്ടെന്നതാണ് കണക്ക്. ഇത് ശരീരത്തില്‍ നിന്നും കാന്‍സറടക്കമുള്ള രോഗങ്ങള്‍ വരാന്‍ കാരണമാക്കുന്ന ടോക്‌സിനുകളെ പുറന്തള്ളുകയും ചെയ്യും. കാന്‍സറിനെ പ്രതിരോധിക്കുന്ന പ്രകൃതിദത്ത ഔഷധക്കൂട്ടിനെക്കുറിച്ച് അറിയൂ...
ആവശ്യമുള്ള സാധനങ്ങള്‍: കറ്റാര്‍വാഴ, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍.


തയ്യാറാക്കേണ്ട വിധം: 300 ഗ്രാം കറ്റാര്‍ വാഴ, 500 ഗ്രാം തേന്‍, 6 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ എടുക്കുക. കറ്റാര്‍വാഴ കഴുകി അരികിലെ മുള്ളു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് മിക്‌സിയിലടിക്കുക. പിന്നീട് തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി നലെ്‌ളാരു മിശ്രിതമാക്കണം.


ഈ മിശ്രിതം ഒരു ഗ്‌ളാസ് ജാറിലടച്ച് ഫ്രിഡ്ജില്‍ വയ്ക്കുക. ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് 1- 2 ടേബിള്‍ സ്പൂണ്‍ വീതം മൂന്നു നേരം കഴിക്കുക. മിശ്രിതം നല്‌ളതുപോലെ കുലുക്കി വേണം ഉപയോഗിക്കാന്‍. ഈ മിശ്രിതം 10- 12 ദിവസത്തേയ്ക്കുണ്ടാകും. പിന്നീട് 10 ദിവസം ബ്രേക്കെടുത്ത് വീണ്ടും വേണമെങ്കില്‍ ഉപയോഗിക്കാം. കാന്‍സര്‍ മാറാന്‍ മാത്രമല്‌ള, കാന്‍സര്‍ വരാതെ തടയുവാനും ഈ മിശ്രിതം സഹായിക്കും.

 

OTHER SECTIONS