നടുവേദനയെ പ്രതിരോധിക്കാന്‍...

By online desk.14 03 2020

imran-azhar

 


ആധുനിക യുഗത്തില്‍ നമ്മളില്‍ പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് നടുവേദന. ചെറിയ വേദനയെ അവഗണിക്കുന്നത് ചിലരില്‍ ഇത് ചികിത്സ തേടത്തക്ക വിധം ശക്തമാകാറുണ്ട്. നടുവേദനയുടെ കാരണങ്ങള്‍ നിരവധിയാണ്. എല്ലിന് തേയ്മാനം തുടങ്ങി എല്ലിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ നടുവേദനയ്ക്ക് കാരണമാകാം. അതുമാത്രമല്ല, നാം അറിയാതെ തന്റെ നമ്മുടെ ചില ശീലങ്ങളും നടുവേദനയ്ക്ക് കാരണമാകും. നടുവേദന ഒഴിവാക്കാന്‍, പ്രതിരോധിക്കേണ്ട ശീലങ്ങളെക്കുറിച്ച് അറിയൂ..


കിടപ്പ്: കിടക്കുന്നതിലുള്ള അപാകതയാണ് പലപേ്പാഴും നടുവേദനയ്ക്ക് കാരണമാകുന്നത്. ഉറങ്ങുമ്പോള്‍ നിവര്‍ന്നു കിടക്കുവാന്‍ എപേ്പാഴും ശ്രദ്ധിക്കണം. വളഞ്ഞ് കിടക്കുന്നതും മറ്റും ചിലപേ്പാള്‍ നടുവേദനയ്ക്കിടെ വരുത്തും.


കിടക്ക: മൃദുവായ കിടക്ക, കിടക്കാന്‍ സുഖം നല്‍കുമെങ്കിലും നടുവേദനയ്ക്കുള്ള കാരണമാണ്. ഉറപ്പുള്ള, നട്ടെല്ലിന് താങ്ങ് നല്‍കുന്ന തരം ഉറപ്പുള്ള കിടക്കകള്‍ വാങ്ങുന്നതാണ് നല്ലത്.

 

ജോലികള്‍ ചെയ്യുമ്പോള്‍: ജോലികള്‍ ഇരുന്നു ചെയ്യുക തുണി കഴുകുക, തറ തുടയ്ക്കുക. തുടങ്ങിയ ജോലികള്‍ ഇരുന്നു ചെയ്യുക. കുനിഞ്ഞ് നിന്ന് ഇത്തരം ജോലികള്‍ ചെയ്യുന്നത നടുവേദനയ്ക്ക് കാരണമാകും.


ഇരിക്കുമ്പോള്‍: വളഞ്ഞിരിക്കരുത്. കസേരയില്‍ ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം വളഞ്ഞിരിക്കരുത്. ഇത് നടുവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഏറെ നേരം ഒരേ ഇരിപ്പിരിക്കുന്നതും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുകയും ലഘുവ്യായാമങ്ങള്‍ ചെയ്യുകയും വേണം.

 

അമിതവണ്ണം: അമിതവണ്ണം പലപേ്പാഴും നടുവേദയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. അമിത വണ്ണം കുറയ്ക്കുക.

 

വ്യായാമം: വ്യായാമം നടുവേദനയില്‍ നിന്ന് ഒരു പരിധി വരെ ആശ്വാസം നല്‍കും. വ്യായാമം ഒരു ശീലമാക്കുക

 

OTHER SECTIONS