തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍...

By online desk.09 09 2019

imran-azhar

 

തലമുടിയുടെ സംരക്ഷണ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് തലമുടിയുടെ അറ്റം പിളരുന്നത്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ അറ്റം പിളരാം. എന്നാല്‍, വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പലപേ്പാഴും മുടിയുടെ അറ്റം പിളരാനുള്ള കാരണങ്ങള്‍ നമ്മള്‍ തന്നെയാണ് ഉണ്ടാക്കുന്നത് എന്നാണ്. എന്നാല്‍, ഇനി കേശസംരക്ഷണത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ... ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കുന്നു.മുട്ടയില്‍ അല്‍പ്പം തൈര് ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മുടിയുടെ അറ്റത്തും ഇത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകി കളയുക. ഇത് മുടിക്ക് തിളക്കവും നിറവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു.
തേനും തൈരും: തേനും തൈരുമാണ് മറ്റൊരു മാര്‍ഗ്ഗം. തേനും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് മുടിയിലെ എല്‌ളാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്‌ളാതാക്കുന്നു

OTHER SECTIONS