ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നം ഓർത്തിരിക്കുന്നില്ലേ...ഇതാ അതിനൊരു എളുപ്പവഴി

By Abhirami Sajikumar.28 Apr, 2018

imran-azhar

 

എത്ര  മനോഹരമായ സ്വപ്‌നങ്ങൾ...പക്ഷെ അതൊന്നും ഓർത്തിരിക്കുന്നില്ലെന് വിഷമമുണ്ടോ??? എങ്കിൽ അതിനു ചില എളുപ്പ വഴികൾ....ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് വൈറ്റമിന്‍ ബി6 സപ്ലിമെന്റുകള്‍ കഴിച്ചാല്‍ ഈ സ്വപ്നം പിറ്റേന്ന് രാവിലെ സുഖമായി ഓര്‍ത്തെടുക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയയെ അഡ്‌ലെയിഡ് യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ കൊണ്ട് പല ഗുണങ്ങളുമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഒരു മനുഷ്യന്‍ കാണുന്ന സ്വപ്നങ്ങള്‍ ജീവിതത്തിലെ ആറ് വര്‍ഷമെങ്കിലും വരുമെന്നാണ് കണക്ക്.

ധാന്യങ്ങള്‍, പഴങ്ങള്‍, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍, പാല്‍, മുട്ട, കരള്‍, മീന്‍ എന്നിവയില്‍ വൈറ്റമിന്‍ ബി6 നല്ല രീതിയില്‍ അടങ്ങിയിരിക്കുന്നു.അപ്പോൾ നല്ല സ്വപ്നങ്ങളും കാണാം അത് ഓർത്തിരിക്കുകയും ചെയ്യാം.

OTHER SECTIONS