ചുമയെയും ഗ്യാസ്ട്രബിളിനെയും പ്രതിരോധിക്കാന്‍...

By online desk .20 02 2020

imran-azhar

 

 

ആരോഗ്യ - സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണവും കുടവയറും. എന്നാല്‍, പലവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നോക്കിയിട്ടും ഫലം കാണുന്നില്ലെങ്കില്‍, പാര്‍ശ്വഫലമൊന്നുമില്ലാത്തെ ഈ പ്രകൃതിദത്ത മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ... ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഒരു മസാലയാണ് കുരുമുളക്. കറുത്ത പൊന്ന് എന്നറിയപെ്പടുന്ന ഇതില്‍ രുചിക്കപ്പുറം നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുരുമുളകിലെ പെപ്പറൈന്‍ എന്ന വസ്തുവമാണ് കുരുമുളകിന് പ്രധാനമായും ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. സ്തനാര്‍ബുദം അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഇത് സഹായകമാകുന്നു. ഇതില്‍ ധാരാളം വൈറ്റമിനുകളും മിനറലകളുമെല്‌ളാം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്‌ളവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പലവിധ ഘടകങ്ങളും ഇതിലുണ്ട്. വയറിന്റെ ആരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കുരുമുളക് ഏറെ നല്‌ളതാണ്. ആരോഗ്യത്തിന് മാത്രമല്‌ള, ചര്‍മ്മത്തിനും മുടിക്കുമെല്‌ളാം കുരുമുളക് ഏറെ നല്‌ളതാണ്. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും മുടിയിലെ താരന്‍ അകറ്റാനുമെല്‌ളാം കുരുമുളക് ഏറെ സഹായകമാണ്.

 


വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. തടിയും വയറും കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുരുമുളക് കൃത്യമായ രീതിയില്‍ ഉപയോഗിക്കണമെന്ന് മാത്രം. ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പ്പാദിപ്പിക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പ്പാദിപ്പിച്ച് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് കത്തിച്ചു കളയുന്നതിനോടൊപ്പം, ദഹനപ്രക്രിയ ശക്തിപെ്പടുത്തി, തടി കുറയ്ക്കാന്‍ സഹായിക്കുന്നു. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന കുരുമുൡന്റ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയൂ...

 

ശരീരത്തിലെ കൊഴുപ്പുരുക്കി കളയുന്നതിന് ഈ പാനീയം സഹായിക്കുമെന്ന് മാത്രമല്‌ള, ശരീരത്തിലെ ടോക്‌സിനുകളും നീക്കും ചെയ്യും. തണ്ണിമത്തന്‍ ജ്യൂസ് അര കപ്പ് തണ്ണിമത്തന്‍ ജ്യൂസ്, അര കപ്പ് പൈനാപ്പിള്‍ ജ്യൂസ് , അര ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് കുടിക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ സഹായകരമാണ്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് കുരുമുളക്. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്‌ളാതാക്കാന്‍ സഹായിക്കും.
ശരീരത്തിലെ അമിതമായ ജലാംശവും, ടോക്‌സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാന്‍ ഇത് സഹായിക്കും.ഇവയെല്‌ളാം തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

 

OTHER SECTIONS