മഞ്ഞപ്പിത്തത്തെ എങ്ങനെ പ്രതിരോധിക്കാം

By Online Desk .14 07 2019

imran-azhar

 

 

പ്രധാനമായും ശുചിത്വക്കുറവിനാല്‍ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു. ജീവികളുടെ ദഹനവ്യവസ്ഥയില്‍ കാണുന്ന ഇ കോളി ബാക്ടീരിയ ശരീരത്തില്‍ തിരികെയെത്തുമ്പോള്‍ വലിയ കുഴപ്പക്കാനാവുകയാണ് പതിവ്. ചില വിഭാഗം ഇ കോളി ബാക്ടീരിയകള്‍ മരണകാരണമായേക്കാവുന്ന ഒരുകൂട്ടം രോഗങ്ങളുടെ വാഹകരാണ്. ന്യൂമോണിയ, കോളറ, മഞ്ഞപ്പിത്തം, മൂത്രാശയത്തില്‍ അണുബാധ തുടങ്ങിയ രോഗങ്ങളുടെ വാഹകര്‍ കൂടിയാണ് ഇ. കോളി. മനുഷ്യവിസര്‍ജ്യം വെള്ളത്തില്‍ കലരുന്നതാണ് ഇ കോളി ബാക്ടീരിയ ഉണ്ടാവാനുള്ള കാരണം. മഞ്ഞപ്പിത്തത്തിനു പുറമേ കോളറ, ടൈഫോയ്ഡ് തുടങ്ങിയ മാരകരോഗങ്ങളുടെ കാരണക്കാരനും ഇ കോളി തന്നെയാണ്.


ശൗചാലയ ടാങ്കുകളും കിണര്‍ജലവും ഒരേനിരപ്പിലെത്തുമ്പോള്‍ ഇവ തമ്മില്‍ കലരാനുള്ള സാധ്യത കൂടുതലാണ്. വെള്ളം പരസ്പരം കലരുമ്പോള്‍ ഇ കോളി ബാക്ടീരിയ വെള്ളത്തില്‍ കലര്‍ന്നേക്കാം. മണ്ണിനടിയിലായതിനാല്‍ ശൗചാലയ ടാങ്കുകള്‍ക്ക് ബലക്ഷയമുണ്ടാവുന്നതോ ടാങ്കുകള്‍ നിറയുന്നതോ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ഈ മാലിന്യങ്ങള്‍ വെള്ളത്തില്‍ വളരെ പെട്ടന്ന് കലരുകയും മാരകോരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

 

ലക്ഷണങ്ങള്‍

 

പനി, കഠിനമായ ക്ഷീണം, സന്ധി–പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിക്കാനുള്ള തോന്നല്‍ ഇവയാണ് സാധാരണ ലക്ഷണങ്ങള്‍.


പ്രതിരോധിക്കാം രോഗത്തെ

 

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

 

തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക

 

കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ കേ്‌ളാറിനേറ്റ് ചെയ്യുക

 

സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകല
മുണ്ടെന്നു ഉറപ്പു വരുത്തുക

 

ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത്
ഉപയോഗിക്കുക.

 

രോഗിയെ സ്പര്‍ശിക്കുകയാണെങ്കില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം
രോഗം വന്നാല്‍ കൃത്യമായ ചികിത്സ തേടുക

 

OTHER SECTIONS