അലര്‍ജിയെ പ്രതിരോധിക്കാം

By Online Desk .18 10 2019

imran-azhar

 

 

പലതരം അലര്‍ജികള്‍ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. അലര്‍ജികള്‍ വേദനയ്ക്കും അസ്വസ്തതയ്ക്കും കാരണമാകാറുണ്ട്. ഇവയെ പ്രതിരോധിക്കാന്‍ പലവിധ ചികിത്സാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. ഇവയെ പ്രതിരോധിക്കാന്‍ മരുന്നുകളെക്കാള്‍ കൂടുതല്‍ ഫലപ്രദം തൈലങ്ങളാണ്. ഇത്തരം എണ്ണകള്‍ അലര്‍ജി, കഫം എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുകയും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശ്വാസതടസ്‌സം ഇല്ലാതാക്കുകയും ചെയ്യുന്നു.
അലര്‍ജിക്ക് പരിഹാരമാകുന്ന ഔഷധഗുണമുള്ള എണ്ണകളെക്കുറിച്ച് അറിയൂ...


കര്‍പ്പൂരവള്ളി തൈലം (ലാവണ്ടര്‍ തൈലം) : പഴുപ്പ്, വൃണങ്ങള്‍ തുടങ്ങിയവ ഭേദമാക്കുവാനും അലര്‍ജി അകറ്റുവാനുമുള്ള ഒരു എണ്ണയാണ് കര്‍പ്പൂരവള്ളി തൈലം അഥവാ ലാവണ്ടര്‍ എണ്ണ. അലര്‍ജിക്ക് ആശ്വാസവും പരിഹാരവുമാണിത്.


ഉപയോഗിക്കേണ്ടവിധം: അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ കുറച്ച് തുള്ളി ലാവണ്ടര്‍ എണ്ണ കൈയ്യില്‍ പുരട്ടിയിട്ട് മൂക്കിന് തുമ്പത്ത് വയ്ക്കുക. എന്നിട്ട് ശക്തിയായി ശ്വാസമെടുക്കുക. കൂടാതെ, ചുരുട്ടിയ പഞ്ഞി കഷ്ണങ്ങളില്‍ ലാവണ്ടര്‍ എണ്ണ മുക്കി വയ്ക്കുക. ഇത് അലര്‍ജിയുള്ള സമയങ്ങളില്‍ കൈയ്യില്‍ കരുതാവുന്നതാണ്.


നാരങ്ങാ തൈലം: ഈ തൈലം ലസീകവ്യൂഹത്തെ സഹായിക്കുകയും അത് വഴി ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ നേരിടുവാനുള്ള രോഗപ്രതിരോധശേഷി ശരീരത്തിന് നല്‍കുകയും ബാക്ടീരിയകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നു. വായുവില്‍ നിന്നുള്ള അണുക്കളെ അകറ്റുവാന്‍ ഈ തൈലം വീടിനകത്ത് തളിച്ചാല്‍ മതി.


ഉപയോഗിക്കേണ്ടവിധം: ഒരു ഗ്‌ളാസ് വെള്ളത്തില്‍ 12 തുള്ളി നാരങ്ങാ തൈലം ഒഴിച്ച് കുടിക്കുക. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു.
കര്‍ട്ടനുകള്‍, കിടക്കവിരികള്‍, ചവുട്ടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ നിന്ന് ബാക്ടീരിയകളെ തുരത്തുവാന്‍ ഈ തുണികള്‍ അലക്കുവാന്‍ ഉപയോഗിക്കുന്ന സോപ്പുപൊടിയില്‍ കുറച്ച് നാരങ്ങാ തൈലം ചേര്‍ക്കാം.
കര്‍പ്പൂരതുളസി


എണ്ണ: കര്‍പ്പൂരതുളസി എണ്ണ അലര്‍ജിക്കുള്ള ഉത്തമ പ്രതിവിധിയാണ്. നിര്‍ത്താതെയുള്ള ചുമ, ആസ്തമ എന്നിവ ശമിപ്പിക്കുവാന്‍ ഇത് സഹായിക്കും. ശരീരത്തിനകത്തെ കഫം പുറത്തേക്ക് വരുവാനും, അതുവഴി അലര്‍ജി, സൈനസൈറ്റീസ്, ചുമ, ജലദോഷം എന്നിവയ്ക്കും ഈ എണ്ണ പരിഹാരം നല്‍കുന്നു.
ഉപയോഗിക്കേണ്ടവിധം: സൈനസൈറ്റീസ്, തൊണ്ടവേദന എന്നിവയ്ക്ക് പരിഹാരമായി 5 തുള്ളി കര്‍പ്പൂരതുളസി എണ്ണ മൂക്കില്‍ ഒഴിക്കുക.


തുളസി എണ്ണ : വൃണങ്ങള്‍ ഭേദപെ്പടുത്തുവാന്‍ തുളസി നീരിനെന്നപ്പോ തന്നെ തുളസി എണ്ണയ്ക്ക് അലര്‍ജിക്കും മറ്റും കാരണമാകുന്ന അപകടകാരികളായ ബാക്ടീരിയകളെയും വയറസുകളെയും നശിപ്പിക്കുവാനുള്ള കഴിവുമുണ്ട്. കൂടാതെ വേദന, തളര്‍ച്ച എന്നിവയ്ക്കും ഇത് ആശ്വാസമേകുന്നു. ശക്തമായ അണുനാശിനി സവിശേഷതകള്‍ അടങ്ങിയ തുളസി എണ്ണ ആസ്തമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ, യീസ്റ്റ്, മോള്‍ഡ് എന്നിവയും നശിപ്പിക്കുന്നു.


ഉപയോഗിക്കേണ്ടവിധം: നെഞ്ചെരിച്ചില്‍ തടയുവാനായി ഒരു തുള്ളി തുളസി എണ്ണ സൂപ്പിലോ സാലഡിലോ ചേര്‍ത്ത് കഴിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനായി വെളിച്ചെണ്ണയും തുളസി എണ്ണയും സമാസമം ചേര്‍ത്ത് നെഞ്ചിലും കഴുത്തിന് പുറകിലും നെറ്റിക്ക് ഇരുവശവും പുരട്ടുക.

 

OTHER SECTIONS