ആസ്ത്മയെ പ്രതിരോധിക്കാം

By Web Desk.22 09 2020

imran-azhar

 

 

ജീവിതകാലം മുഴുവന്‍ പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ആസ്ത്മ. അടിക്കടി ശ്വാസതടസ്‌സം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുകയും പരിഹാരമായി ഇന്‍ഹെയര്‍ പോലുള്ളവ സ്ഥിരമായി ശീലിക്കുന്നവരുമാണ് നിങ്ങളെങ്കില്‍ അതില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...


ബ്രോങ്കൈറ്റിസ് ആസ്ത്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിവിധിയാണ് മഞ്ഞള്‍. നിസാരമായ പ്രശ്‌നങ്ങളില്‍ തുടങ്ങി ഗുരുതരമായ അലര്‍ജികള്‍ക്ക് വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആസ്ത്മയ്ക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ് ട്യൂമറിക് ടീ. വളരെ ലളിതമായി തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ട്യൂമറിക് ടീ അഥവാ മഞ്ഞള്‍ ചായ.

 

ആവശ്യമുള്ള സാധനങ്ങള്‍: ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍. തയ്യാറാക്കേണ്ട വിധം: ഒരു കപ്പ് ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കൂ. ചൂടുള്ള മഞ്ഞള്‍ ചായ റെഡി.

 

OTHER SECTIONS