രക്തം നല്‍കൂ, ജീവനേകൂ- ഇന്ന് ലോക രക്തദാന ദിനം

By Kavitha J.14 Jun, 2018

imran-azhar

ജൂണ്‍ 14 ലോക രക്തദാന ദിനം. 1900 ആണ്ടിലാണ് കാള്‍ ലാന്‍സ്‌റ്റെയ്‌നര്‍ രക്ത വിഭാഗങ്ങള്‍ കണ്ടെത്തുന്നതും അവയെ ക്രമപ്പെടുത്തുന്നതും. അദ്ദേഹത്തോടുള്ള ആദരവിലാണ് എല്ലാ വര്‍ഷവും അദ്ദേഹത്തിന്‌റെ ജന്മദിനമായ ജൂണ്‍ പതിനാലിന് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ 2004ലാണ് ആദ്യമായ് രക്ത ദാന ദിനം ആചരിച്ചത്. രക്തദാനത്തിന്‌റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയും രക്തദാതാക്കളോട് നന്ദി അറിയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.

 


ഈ വര്‍ഷം ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന രക്തദാന ദിനത്തിന്‌റെ ആതിഥേയ രാഷ്ട്രം ഗ്രീസാണ്, ഗ്രീസിലെ ഏഥെന്‍സില്‍ വെച്ചാണ് ഈ വര്‍ഷത്തെ ആഘോഷം നടക്കുക. ഈ വര്‍ഷം ലോകാരോഗ്യ സംഘടന കൈക്കൊണ്ട ആശയം 'ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുള്ള മാര്‍ഗമാണ് രക്തദാനം' എന്നാണ്. ഏറ്റെടുത്ത മുദ്രാവാക്യം 'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ, അത് വഴി ആര്‍ക്കെങകിലുമൊക്കെ കാവലാകൂ' എന്നുമാണ്. രക്തദാനത്തിലുടെ ഓരോ വര്‍ഷവും കോടിക്കണക്കിന് ജീവനുകളാണ് രക്ഷപെടുന്നത്. ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കുന്നതിന് രക്ത ദാതാവിനും ആദാതാവിനും ഏറെ ഗുണം ചെയ്യുന്ന മാനവിക പ്രവര്‍ത്തിയുമാണിത്. അതിനാല്‍ തന്നെ ഈ ആശയം എന്തു കൊണ്ടും അനുയോജ്യവുമാണ്.ആരോഗ്യ സംഘടനകള്‍ മാത്രമല്ല ഇന്ന് ഒട്ടനേകം മനുഷ്യര്‍ക്ക് സ്‌നേഹവും കാരുണ്യവും അര്‍പ്പിച്ചു കൊണ്ട് കലാലയങ്ങളും സന്നദ്ധ സംഘടനകളും രക്തദാന പ്രചരണം നടത്തുന്നു, എല്ലാവരുടെയും ഉദ്ദേശ്യം ഒന്ന് തന്നെ തങ്ങള്‍ക്ക് വേണ്ടിയല്ല, രക്ഷപെട്ടേക്കാവുന്ന ആ ഒരു ജീവനു വേണ്ടി പ്രതിഫലേച്ഛയില്ലാതെ എന്‌റെ ജീവരക്തം ഞാന്‍ പകര്‍ന്ന് നല്‍കുന്നു. ഈ മഹത് കര്‍മ്മത്തില്‍ പങ്കാളിയാകൂ, തന്നാല്‍ ആകുന്ന ഒരു ജീവന്‍ രക്ഷിക്കു. ഇന്ന് വരെ ഈ യാഗത്തില്‍ പങ്കാളിയിട്ടില്ലങ്കില്‍ ഇന്ന് മുതല്‍ തുടങ്ങാം നല്ലൊരു നാളെയ്ക്കായ് പുതിയൊരു പ്രതിജ്ഞ. ആരും ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കാത്ത ലോകത്ത് നമുക്ക് നല്‍കാനാവുന്നത് ഒരിറ്റ് രക്തം മാത്രം.

 

OTHER SECTIONS