കോവിഡ് ബാധ ടോയിലറ്റിലൂടെ; ചൈനീസ് ഗവേഷകരുടെ പഠനം

By Rajesh Kumar.25 06 2020

imran-azhar

കോവിഡ് മഹാമാരി വ്യാപിക്കുന്നു. ഒപ്പം പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമാക്കി. മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം പാലിക്കല്‍ എന്നിങ്ങനെ രോഗപ്പകര്‍ച്ചയെ നേരിടാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അതിനൊപ്പം ശ്രദ്ധിക്കേണ്ടതാണ് പൊതുശൗചാലയങ്ങളുടെ ഉപയോഗം.

 


ടോയിലറ്റ് ഫ്‌ളഷിംഗ് കോവിഡ് പകരാന്‍ കാരണമാകുന്നു എന്നാണ് ചൈനയിലെ യാങ്ഷൗ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. കോവിഡ് ബാധിതന്റെ വിസര്‍ജ്ജ്യങ്ങളില്‍ രോഗാണുക്കളുണ്ടാകും.

 

ഫ്‌ളഷ് ചെയ്യുമ്പോള്‍ തെറിക്കുന്ന വെള്ളത്തുള്ളികളിലൂടെ വൈറസ് വായുവില്‍ പടര്‍ന്ന്, ടോയിലറ്റ് ഉപയോഗിക്കുന്നയാളിന്റെ ശ്വാസനാളത്തില്‍ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പഠനം പ്രസിദ്ധീകരിച്ചത് ഫിസ്‌ക്‌സ് ഒഫ് ഫ്‌ളൂയിഡ്‌സ് ജേണലില്‍ ആണ്.

 

രോഗപ്പകര്‍ച്ച തടയാന്‍ ക്ലോസറ്റിന്റെ ലിഡ് അടച്ച ശേഷം ഫ്‌ളഷ് ചെയ്യണം. ഫ്‌ളഷ് ബട്ടണിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുൂള്ളതിനാല്‍, ഫ്‌ളഷ് ചെയ്ത ശേഷം നന്നായി കൈകള്‍ കഴുകണം.

 

 

OTHER SECTIONS