മഴ കാലത്ത് ആശ്വാസമേകാന്‍ ആവി പറക്കുന്ന തക്കാളി സാറും കൈറീച്ചി സാറും

By mathew.29 07 2019

imran-azhar


തണുപ്പേറി നില്‍ക്കുന്ന മഴ കാലത്ത് ആവി പാറുന്ന, എരിഞ്ഞിറങ്ങുന്ന നല്ല ഒരു സൂപ്പ് കുടിക്കാന്‍ താത്പര്യമില്ലാത്തവര്‍ കുറവായിരിക്കും. തൊണ്ടയ്ക്കും മൂക്കിനുമൊക്കെയുള്ള ചെറിയ അസ്വസ്ഥതയ്ക്ക് ആശ്വാസമാകാനും ശരീരമൊന്നു ചൂടുപിടിക്കാനും വളരെയേറെ ഗുണം ചെയ്യും സൂപ്പ്. യൂറോപ്യന്‍ ഭക്ഷണശീലങ്ങളിലെ പ്രധാന വിഭവമായ സൂപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പല രൂപത്തില്‍ രുചിയോളം തീര്‍ക്കുന്നുണ്ട്.


കേരളത്തിന്റെ തനത് സൂപ്പ് ആയി വിലയിരുത്തപ്പെടുന്നത് 'രസം' ആണ്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രസം പ്രിയ വിഭവം ആണ്. തക്കാളി, ഇഞ്ചി, മല്ലിയില, കുരുമുളക് എന്നിവയാണ് രസത്തിന്റെ പ്രധാന ചേരുവകളെങ്കിലും, മാമ്പഴം, പൈനാപ്പിള്‍, മാതളം എന്നിവ ഉപയോഗിച്ചുള്ള മധുരമുള്ള രസവും പല മേഖലകളിലും പ്രചാരത്തിലുണ്ട്. മൈസൂര്‍ രസം എന്ന പേരില്‍ അറിയപ്പെടുന്ന രസത്തില്‍ ചിരവിയ തേങ്ങയാണ് പ്രധാന ഉള്ളടക്കം. തമിഴ്‌നാട്ടില്‍ പുതുവര്‍ഷാരംഭത്തില്‍ പാകം ചെയ്യുന്ന പ്രത്യേക രസത്തില്‍ ആര്യവേപ്പിലയാണ് മുഖ്യചേരുവ. ഇതില്‍ കൈപ്പ് രുചി ഏറിനില്‍ക്കും.

 

എരിവും പുളിയും മധുരവും ഉപ്പും ഒന്നിനൊന്നു മത്സരിക്കുന്ന സൂപ്പാണ് ആന്ധ്രയില്‍ വ്യാപകമായിട്ടുള്ള മത്തങ്ങ ചാരു. പേരുപോലെ മത്തങ്ങ തന്നെയാണ് ഇതിന്റെ പ്രധാന ചേരുവ. കടുക്, ജീരകം, വാളന്‍പുളി എന്നിവയിലേക്ക്, പുഴുങ്ങി കുഴമ്പുരൂപത്തിലാക്കിയ തക്കാളി ചേര്‍ത്ത് ഉണ്ടാക്കുന്ന മഹാരാഷ്ട്രയിലെ പ്രമുഖ സൂപ്പാണ് തക്കാളി സാര്‍. സൂപ്പിന്റെ കട്ടി കൂട്ടാന്‍ ഇതില്‍ ചിലപ്പോള്‍ തേങ്ങാപ്പാലും ചേര്‍ക്കാറുണ്ട്.

 

OTHER SECTIONS