മുഖക്കുരുവിനെ തുരത്താന്‍ കഴിയാത്തവര്‍ക്ക് ടൂത്ത്‌പേസ്റ്റ് വിദ്യ

By Anju N P.09 Mar, 2018

imran-azhar


മിക്ക ആളുകളും മുഖക്കുരു കൊണ്ട് പൊറുതിമുട്ടിയവരാണ്. മുഖക്കുരു മാറാന്‍ പലതും ചെയ്തിട്ടും മുഖക്കുരു മാറുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. വിപണിയില്‍ ലഭ്യമായ പല ക്രീമുകളും ഉപയോഗിച്ച് നോക്കിയിട്ടും മുഖക്കുരുവിനെ ഇല്ലാതാക്കന്‍ കഴിയാത്തവര്‍ക്ക് ഒരു സന്തോഷം വാര്‍ത്ത.

 

എന്താണെന്നല്ലേ... നമ്മുടെയെല്ലാം വീടുകളില്‍ തന്നെയുണ്ട് അതിനുള്ള പ്രതിവിധി .പല്ലുകള്‍ക്ക് മാത്രം സംരക്ഷണം നല്‍കി, മുഖക്കുരുവിനെ അപ്പാടെ ഓടിപ്പിക്കാന്‍ കഴിവുണ്ടായിട്ടും പതുങ്ങിയിരുപ്പുണ്ട്. ആരാണെന്നല്ലേ ചിന്തിക്കുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം ടൂത്ത് പേസ്റ്റ്.

 

ടൂത്ത് പേസ്റ്റ് മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കുന്നു. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ടോക്‌സിന്‍ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ അപ്പാടെ ഇല്ലാതാക്കാനും, ക്ലെന്‍സിംഗ്, ബ്ലീച്ച് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കും. പേസ്റ്റിലെ സിലിക്ക ചര്‍മ്മത്തിന്റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജന്‍ പെറോക്‌സൈഡ് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

 

ടൂത്ത് പേസ്റ്റ് എങ്ങനെ തിരഞ്ഞെടുക്കാം


നാച്ചുറല്‍ ഓര്‍ഗാനിക് ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം കാരണം അവയില്‍ കെമിക്കലുകളുടെ അംശം തീരെ കുറവാണ്. ഫ്‌ലൂറോയ്ഡ് അടങ്ങിയിട്ടില്ലാത്തതും നിറം വെപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതുമായ പേസ്റ്റുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോള്‍ ഇവ ചര്‍മ്മത്തെ അസ്വസ്ഥമാക്കിയേക്കാം. നേരിട്ട് മുഖത്ത് പുരട്ടുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ എവിടെയെങ്കിലും ചെറിയ തോതില്‍ പുരട്ടി ത്വക്കിന് അവസ്ഥകള്‍ ഇല്ലെങ്കില്‍ മാത്രം മുഖത്ത് കുരുക്കള്‍ ഉള്ള ഭാഗത്ത് പുരട്ടുക. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ ഈ രീതി പിന്തുടരുന്നതാണ് ഏറ്റവും ഉചിതം.

 

മുഖക്കുരു മാത്രം മൂടിയാല്‍ മതി. ഒരിക്കലും തടവിക്കൊടുക്കുകയോ അമര്‍ത്തി തിരുമുകയോ ചെയ്യാന്‍ തുനിയരുത്. അത് ഇരട്ടി ദോഷമാകും ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. തീര്‍ച്ചയായും ഫലം ലഭിക്കുന്നതാണ്.

 

ആരോഗ്യകരമായി കഴിക്കുകയും ധാരാളം പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായ വ്യായാമ രീതി ശീലമാക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ മുഖക്കുരു എന്ന വില്ലനെ നേരിടേണ്ടി വരില്ല. ഈ കാര്യങ്ങള്‍ ചിട്ടയോടെ ശീലമാക്കിയാല്‍ മുഖക്കുരു ഇല്ലാത്ത സുന്ദരമായ മുഖം എന്നും നമുക്ക് നിലനിര്‍ത്താം, തീര്‍ച്ച!

OTHER SECTIONS