അള്‍സറിന്റെ ലക്ഷണവും പ്രതിവിധിയും

By Online Desk.13 06 2020

imran-azhar

 

 

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അള്‍സര്‍. ആമാശയത്തില്‍ ഉണ്ടാവുന്ന വ്രണങ്ങളാണ് അള്‍സര്‍. ദഹന വ്യവസ്ഥയെ ആകെ താറുമാറാക്കുന്ന തരത്തിലുള്ള ഇവയെ പെപ്റ്റിക് അള്‍സര്‍ എന്നാണ് പറയുന്നത്. ചെറിയ ദ്വാരം പോലെ ആമാശയത്തില്‍ കാണപ്പെടുന്ന ഇത് ശ്രദ്ധിക്കാതിരുന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും, ഇവ പിന്നീട് വലിയ വ്രണങ്ങളായി മാറുകയും പിന്നീട് ഇത് ഉണങ്ങാതെ അള്‍സര്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. അള്‍സറിന്റെ ലക്ഷണങ്ങളെയും വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന പ്രതിവിധികളെയും കുറിച്ച് അറിയൂ...

 

ലക്ഷണങ്ങള്‍:

. ഭക്ഷണശേഷമുള്ള അസ്വസ്ഥതയാണ് പ്രകടമാകുന്ന ഒരു ലക്ഷണം. എന്ത് ഭക്ഷണം കഴിച്ചാലും അത് കഴിച്ച് കഴിഞ്ഞ ഉടന്‍ അസ്വസ്ഥതയും വെപ്രാളവും അനുഭവപ്പെടുന്നുവെങ്കില്‍, അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് അള്‍സറിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് എന്ന് ഉറപ്പിക്കാം.

 

. ഏത് സമയത്തും വയറു വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കില്‍, അത് ചിലപ്പോള്‍, അള്‍സറിന്റെ സൂചനയാകാം. എന്നാല്‍, എല്ലാ വയറുവേദനയും അള്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്.


. അള്‍സറിന്റെ ഫലമായി പലപ്പോഴും തലചുറ്റല്‍ ഉണ്ടാകാം. അള്‍സര്‍ എന്ന പ്രശ്‌നത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് തലചുറ്റല്‍.


. പലപ്പോഴും വിശപ്പില്ലാത്ത അവസ്ഥയാണ് അള്‍സറിന്റെ മറ്റൊരു പ്രകടമായ ലക്ഷണം.


എന്നാല്‍, ഇത്തരം ലക്ഷണങ്ങളെല്ലാം അള്‍സറിന്റെ മാത്രം പ്രകടമായ ലക്ഷണമാകണമെന്നില്ല. ലക്ഷണങ്ങളെക്കുറിച്ച് മനസിലാക്കി. പരിഹാരം തേടേണ്ടതാണ്.


പ്രതിവിധി:


.അള്‍സറിനുള്ള ഒരു പ്രതിവിധിയാണ് കാബേജ് ജ്യൂസ്. ഇതിലുള്ള വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ് എന്നിവയെല്ലാം അള്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് അള്‍സറിനെ പ്രതിരോധിച്ച് ആരോഗ്യം പ്രധാനം ചെയ്യുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രശ്‌ന പരിഹാരത്തിന് സഹായകമാണ് കാബേജ് ജ്യൂസ്.


.ഇരട്ടി മധുരം കൊണ്ട് അള്‍സിനെ ഇല്ലാതാക്കാം. ഉണക്കിയ ഇരട്ടി മധുരത്താല്‍ അള്‍സറിനെ പ്രതിരോധിക്കാം. എന്നാല്‍, ചെറിയ തോതില്‍ മാത്രമേ ഇരട്ടി മധുരം ഉപയോഗിക്കാവൂ എന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം.


.തേന്‍ കൊണ്ട് അള്‍സറിനെ പ്രതിരോധിക്കാം. ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തേന്‍. ഏത് രോഗത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന തേന്‍ അള്‍സര്‍ എന്ന പ്രശ്‌നത്തിനും പരിഹാരമാണ്. ആമാശയത്തിലെ വ്രണങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് തേന്‍ കഴിക്കുന്നതിലൂടെ സാദ്ധ്യമാകും.

 

OTHER SECTIONS