ആര്‍ത്തവ ക്രമക്കേടിനെ പരിഹരിക്കാം...

By anju.09 06 2019

imran-azhar

ആരോഗ്യമുള്ള സ്ത്രീകളുടെ ലക്ഷണമാണ് ക്രമം തെറ്റാത്ത ആര്‍ത്തവം. എന്നാല്‍ പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ് ക്രമം തെറ്റിയുള്ള ആര്‍ത്തവം. ഇത് പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണ ആര്‍ത്തവ ചക്രം 28 ദിവസമാണ്. എന്നാല്‍, ഇതില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍, ദിവസങ്ങള്‍ നീണ്ടുപോകുന്നത് ഒരു പ്രശ്‌നം തന്നെയാണ്.


എന്നാല്‍, അതിനെ നിസാരമായി കണ്ട് അവഗണിക്കുന്നത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്നുവരാം.
ഹോര്‍മോണ്‍ തകരാറുകളാണ് പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള പ്രധാനമായ കാരണം.


എന്നാല്‍, ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത തികച്ചും പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ് വെളുത്തുള്ളിയും മോരും.രണ്ട് അല്ലി വെളുത്തുള്ളി തലേന്ന് രാത്രി കാല്‍ ഗ്‌ളാസ് മോരില്‍ ഇട്ട് വയ്ക്കുക. പിറ്റേന്ന് വെളുത്തുള്ളി അരച്ച് ഇതേ മോരില്‍ ചേര്‍ത്ത് കഴിക്കുക. ഇപ്രകാരം വെളുത്തുള്ളി മോരിലിട്ട് പത്ത് ദിവസമെങ്കിലും കഴിക്കുന്നത് ആര്‍ത്തവ ക്രമക്കേടിനെ പരിഹരിക്കാന്‍ ഉത്തമമാണ്.

OTHER SECTIONS