യൂറിക് ആസിഡ് വില്ലനോ? മരുന്നിനൊപ്പം ഭക്ഷണ നിയന്ത്രണവും പ്രധാനം

By സൂരജ് സുരേന്ദ്രൻ .13 01 2021

imran-azhar

 

 

ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് പല രോഗങ്ങൾക്കു കാരണമാകും. ഇവിടെയും മരുന്നിനൊപ്പം ഭക്ഷണ നിയന്ത്രണവും ഏറെ പ്രധാന്യമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.

 

സാധാരണയായി പുരുഷന്മാരിൽ നാലു മുതൽ എട്ടു വരെ mg/dl യൂറിക് ആസിഡ് ആണ് കാണാറുള്ളത് (4–8 mg/dl). എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവായിരിക്കണം (2.4–6 mg/dl). ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ നോക്കുന്നത് അവരിലുള്ള ഈസ്ട്രജൻ (Oestrogen) എന്ന ഹോർമോൺ ആണ്.

 

ഈ ഹോർമോണിന് (Hormone) യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. ആപ്പിൾ, ചെറി, ബെറി പഴങ്ങൾ, കാരറ്റ്, കുക്കുംബർ, ബീറ്റ്റൂട്ട് എന്നിവയുടെ ജ്യൂസ് ആഹാരത്തിൽ ഉൾപ്പെടുത്താം. നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ, വിർജിന്‍ വെളിച്ചെണ്ണ, ഉരുക്കു വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, ചുവന്ന കാബേജ്, നാരങ്ങാവർഗങ്ങൾ, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഉൾപ്പെടുത്തി മിതമായ പ്രോട്ടീൻ, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേർന്ന ഭക്ഷണക്രമം എന്നിവ സ്വീകരിച്ചുകൊണ്ടു യൂറിക് ആസിഡ് നിയന്ത്രിക്കാം.

 

ഞാവൽപഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയിൽ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്.ആൽക്കഹോൾ പൂർണമായും ഉപേക്ഷിക്കണം. മദ്യം ഡീഹൈഡ്രേഷൻ ഉണ്ടാക്കും. ഇത് കിഡ്നിയിൽക്കൂടി യൂറിക് ആസിഡ് പുറന്തള്ളുന്നതിനു തടസ്സമുണ്ടാക്കും. മാത്രമല്ല കൂടുതൽ കാലറി അടങ്ങിയതാണ് ആൽക്കഹോൾ. അധിക കാലറി ശരീരത്തിലെത്തുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

 

OTHER SECTIONS