യൂറിനറി ഇന്‍ഫെക്ഷന്‍: സാദ്ധ്യത വര്‍ദ്ധിപ്പിക്കും കാരണങ്ങള്‍

By Anju N P.14 10 2018

imran-azhar

യൂറിനറി ഇന്‍ഫെക്ഷന്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ക്കും മൂത്രത്തില്‍ പഴുപ്പുണ്ടാകാനും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ സാദ്ധ്യതകള്‍ കൂടുതലാണ്.

 

കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കാതിരിക്കുന്നതും, മണിക്കൂറുകളോളം മൂത്രം പിടിച്ചുവയ്ക്കുന്നതുമാണ് ഈ യൂറിനറി ഇന്‍ഫെക്ഷന്റെ പ്ര് പ്രധാന കാരണം.
യാത്രാവേളയില്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ നല്ലരീതിയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്നതും സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകാറുണ്ട്.
നീണ്ട മണിക്കൂറുകള്‍ മൂത്രം പിടിച്ചുവയ്ക്കുമ്പോള്‍ ബാക്ടീരിയകള്‍ പതിന്മടങ്ങ് വേഗത്തില്‍ വര്‍ദ്ധിക്കുന്നു. ഇതോടൊപ്പം കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു.


സ്ത്രീകളില്‍, ഫൈബ്രോയിഡുകളുണ്ടെങ്കിലും മൂത്രത്തില്‍ പഴുപ്പുണ്ടായേക്കാം. ഈ മുഴ മൂത്രസഞ്ചിയില്‍ വന്ന് അമരുന്നതാണ് പ്രശ്‌ന കാരണം.
അമ്പത് ശതമാനം സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ പഴുപ്പ് എന്ന രോഗാവസ്ഥ അഭിമുഖീകരിച്ചവരാണ്. എന്നാല്‍ ഇത് പുരുഷന്മാരില്‍ പത്ത് ശതമാനം മാത്രമാണ്

OTHER SECTIONS