ഉറക്കത്തിനു മുമ്പ് അല്‍പ്പം വെളിച്ചെണ്ണ തേയ്ക്കാം

By Online Desk .17 09 2019

imran-azhar

 

 

കേശസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് വെളിച്ചെണ്ണ. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഭക്ഷണ സാധനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ കൂടിയ അളവില്‍ സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണ സഹായകമാണ്. സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണ പല വിധത്തില്‍ ഉപയോഗിക്കാം. രാത്രി കിടക്കും മുമ്പ് വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിച്ച് കിടന്നാല്‍ അത് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. വെളിച്ചെണ്ണയാല്‍ സാദ്ധ്യമാകുന്ന സൗന്ദര്യ ഗുണങ്ങളെറിച്ചറിയൂ...


ഇരുണ്ട നിറത്തെ പരിഹരിക്കാന്‍:


മുഖത്തെ ഇരുണ്ട നിറത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളിച്ചെണ്ണ. കിടക്കാന്‍ പോകുന്നതിന് മുമ്പ് എന്നും അല്‍പ്പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം കിടക്കുന്നത് മുഖത്തെ കറുത്ത പാടുകളേയും ഇരുണ്ടനിറത്തേയും ഇല്ലാതാക്കി. മുഖത്തിന് തിളക്കം നല്‍കുന്നു.


വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാന്‍:

സൗന്ദര്യ സംരക്ഷണത്തിന് പലരും അഭിമുഖികരിക്കുന്ന ഒരു പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. എന്നാല്‍, ഇതിനെല്ലാം പരിഹാരമായി ഇനി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.


പിഗ്‌മെന്റേഷനെ പ്രതിരോധിക്കാന്‍:


പിഗ്‌മെന്റേഷന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി കിടക്കുമ്പോള്‍ മുഖത്ത് തേച്ച് കിടന്നാല്‍, ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പിഗ്‌മെന്റേഷനും പരിഹാരം നല്‍കുന്നു


മുഖക്കുരുവിനെ പ്രതിരോധിക്കാന്‍:

 

മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ.
മുഖക്കുരുവും മുഖക്കുരു പാടുകളും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. വെളിച്ചെണ്ണ മുഖത്ത് തേച്ച് കിടന്നാല്‍ ഇത് മുഖക്കുരു പാടിനേയും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു.


സൂര്യപ്രകാശ ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍:


സൂര്യപ്രകാശത്താല്‍ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് ദിവസങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന് നല്ല തിളക്കവും ഇത് നല്‍കുന്നു.


ചര്‍മ്മത്തിലെ ചുളിവ് അകറ്റാന്‍:


ചര്‍മ്മത്തിലെ ചുളിവ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ചര്‍മ്മത്തിന് യുവത്വം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും കറ്റാര്‍ വാഴയും ചേര്‍ന്ന മിശ്രിതം. ഇത് രണ്ടും മിക്‌സ് ചെയ്ത് തേച്ച് കിടന്ന് രാവിലെ കഴുകിക്കളഞ്ഞാല്‍ അത് മുഖത്തെ ചുളിവുകളെ പരിഹരിക്കുന്നു.


കണ്‍ത്തടങ്ങളിലെ കറുപ്പകറ്റാന്‍:


കണ്ണിന് താഴെയുള്ള കറുപ്പ് നിറം ഇല്‌ളാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി കണ്ണിന് താഴെ നല്‌ള കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകികളയുക. ഇത് കണ്ണിന് താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു.

 

OTHER SECTIONS